Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനില്‍ ആന്റണി അച്ഛന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം’:രാജ്‌നാഥ് സിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:എ കെ ആന്റണിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.അനിലിനെ പിന്തുണയ്ക്കാന്‍ ആന്റണിക്ക് ബുദ്ധിമുട്ട് ഉണ്ടാകും.ആന്റണിയുടെ അടിസ്ഥാനപരമായ വികാരം അനിലിന് ഒപ്പമായിരിക്കും.എ കെ ആന്റണിയുടെ സത്യസന്ധതയില്‍ സംശയമില്ലെന്നും ആന്റണിയേക്കുറിച്ച് നല്ല കാര്യങ്ങളേ പറയാനുള്ളൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ആന്റണിയുടെ നേര്‍ക്ക് ഒരു ക്വസ്റ്റ്യന്‍ മാര്‍ക്കുമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ആന്റണിക്ക് സമ്മര്‍ദ്ദമുണ്ട്.സമ്മര്‍ദ്ദമുള്ളതിനാലാണ് അനില്‍ തോല്‍ക്കുമെന്ന് ആന്റണി പറഞ്ഞത്.അനില്‍ ആന്റണിക്ക് മികച്ച ഭാവിയുണ്ട്.വളരെ മികച്ച പ്രവര്‍ത്തനമാണ് ബിജെപിയില്‍ അനില്‍ കാഴ്ചവയ്ക്കുന്നത്.വോട്ടെടുപ്പിന് മുമ്പ് അനില്‍ ആന്റണി എ കെ ആന്റണിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതികളാണ് കോണ്‍ഗ്രസിന്റേത്.കമ്യൂണിസ്റ്റ് ആശയങ്ങള്‍ കാലഹരണപ്പെട്ടതാണ്.കേരളത്തില്‍ എന്‍ഡിഎ രണ്ടക്കത്തില്‍ ഗ്രാന്റ് ഓപ്പണിങ് നടത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു

ആന്റണി അഴിമതി കാണിച്ചിട്ടില്ല.മറ്റ് കോണ്‍ഗ്രസ് മന്ത്രിമാര്‍ അഴിമതി കാണിച്ചു.100 പൈസ കൊടുത്താല്‍ 14 പൈസ മാത്രം ജനങ്ങള്‍ക്ക്, ബാക്കി അഴിമതിക്ക് എന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞത്.മോദി ഇതിന് അന്ത്യം വരുത്തിയത്. 100 പൈസ കൊടുത്താല്‍ 100 പൈസ തന്നെ കിട്ടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.രാഹുല്‍ ഗാന്ധി ഒരിടത്തും വിജയിക്കില്ലെന്നും കഴിഞ്ഞ തവണ പരാജയ ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്ക് വന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.രാഹുല്‍ എങ്ങും ലോഞ്ചിങും തുടങ്ങിയിട്ടില്ല എങ്ങും എത്തിയിട്ടുമില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടകളാണെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer