തൃശ്ശൂർ: കോടശ്ശേരി മൾട്ടിപർപ്പസ്സ് സഹകരണ സംഘം R-1275 ചൗക്ക ചായ്പൻ കുഴിബ്രാഞ്ച് 13-ാം വാർഷിക പൊതുയോഗം നടത്തി. മൾട്ടി പർപ്പസ് സഹകരണ സംഘം ഹെഡ് ഓഫീസിന് സമീപമുള്ള സാൻഗോ ഫർണീച്ചർ ബിൽഡിംഗിൽ സംഘം പ്രസിഡണ്ട് വി. ജെ. വില്യംസ് അദ്ധ്യക്ഷത വഹിച്ചു .
വാർഷിക പൊതുയോഗത്തിൽ വച്ച് മരണാനന്തരം 6 പേർക്ക് പുതുജീവൻ നൽകിയ ആൽബിൻ പോളിന്റെ കുടുംബത്തിനേയും, 2023 വർഷത്തെ ഫോക്ക്‌ലോർ അവാർഡ് ജേതാവായ മനോജ് കലിക്കലിനേയും ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.പ്രത്യേക ക്ഷണിതാവായ കെ. എസ്. അശോകൻ രണ്ടു പേരേയും ആദരിച്ചു. ജോസ് പെരേപ്പാടൻ നന്ദിയും പറഞ്ഞു.










