Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം. ഹോട്ടലിലേക്ക് നീങ്ങിയ ഡ്രോൺ സുരക്ഷാസേന ഇടപെട്ട് തകർത്തു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഹോട്ടലിന്റെ പുറംഭാഗത്ത് പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായി. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആരർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവർക്കു അടിയന്തര ചികിത്സ നൽകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. അടിയന്തര പ്രതികരണസംഘം സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ താൽക്കാലികമായി ഒഴിപ്പിക്കുകയും ചെയ്തു.

യുഎഇയ്ക്കെതിരെ ഇറാൻ ശക്തമായ ആക്രമണങ്ങളാണ് തുടരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ചതായി വിവരം. ഇതിൽ 14 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും റിപ്പോർട്ടുണ്ട്. സാഹചര്യം തുടരുന്നതിനാൽ സുരക്ഷാ ഏജൻസികൾ ഹൈ അലർട്ടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer