സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അനില്‍ അംബാനിക്ക് വീണ്ടും തിരിച്ചടി;ഫ്രോഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയുടെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടറായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ തട്ടിപ്പിന്റെ പേരില്‍ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
സെബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവര്‍ കൈമാറിയ വിവരങ്ങള്‍, സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകള്‍ എന്നിവയിലാണ് പരിശോധന നടക്കുന്നത്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയും പരിശോധന നീണ്ടേക്കുമെന്നാണ് വിവരം. 2017 മുതല്‍ 2019 വരെയുളള കാലയളവില്‍ യെസ് ബാങ്കില്‍ നിന്ന് ലഭിച്ച 3000 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നതിലാണ് അന്വേഷണം. ലോണുകള്‍ ലഭിക്കാനായി യെസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് അനില്‍ അംബാനി കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലും അന്വേഷണമുണ്ട്.

അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയും ദിവസങ്ങള്‍ക്ക് മുന്‍പ് എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാസം അനില്‍ അംബാനിക്കെതിരെ നടപടിയെടുക്കുന്നതായി എസ്ബിഐ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും വിവരമറിയിച്ചിരുന്നു. റിലയന്‍സിന് ലഭിച്ച 31000 കോടി രൂപ മറ്റ് കമ്പനികള്‍ ഉപയോഗിച്ച് അനില്‍ അംബാനി ദുരുപയോഗം ചെയ്തുവെന്നായിരുന്നു അനില്‍ അംബാനിക്കെതിരായ എസ്ബിഐയുടെ ആരോപണം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.