തിരുവനന്തപുരം: കാര്ഷികോല്പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന സംസ്ഥാന കര്‍ഷക അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാര്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം നല്കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിര്‍ദ്ദേശം ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍പെട്ട കര്ഷകന്/കര്‍ഷകര്‍ക്ക് 50000 രൂപയും, ഫലകവും സര്‍ട്ടിഫിക്കറ്റും, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പിന് ഫലകവും സര്‍ട്ടിഫിക്കറ്റും അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നല്കുന്ന അവാര്‍ഡ് 1 ലക്ഷം രൂപയും, ഫലകവും, സര്‍ട്ടിഫിക്കറ്റും, വകുപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടര്‍ക്ക് ഫലകവും, സര്‍ട്ടിഫിക്കറ്റും കൃഷി ഡെപ്യൂട്ടി ഡയറക്ടര്ക്ക്ഫലകവും സര്‍ട്ടിഫിക്കറ്റും, എഞ്ചിനീയര്‍-കൃഷി വിഭാഗത്തിന് ഫലകവുംം, സര്‍ട്ടിഫിക്കറ്റും എന്നിവയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നല്കുന്ന അവാര്‍ഡുകളിലേക്ക് കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in þÂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് കൃഷി ഭവനുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 23.07.2025 ആണ്. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ ആദരിക്കപ്പെടും.






