തൃശ്ശൂർ: മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റിയാന്‍ പള്ളിയിലെ അമ്പു തിരുനാള്‍ 8 മുതല്‍ 11 വരെ ആഘോഷിക്കുകയാണെന്ന് പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പള്ളിക്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് 5,30ന് ജപമാല ദിവ്യബലി, നൊവേന, ലദീഞ്ഞ് തിരുനാളിന്റെ 70 പേരുടെ പ്രസുദേന്തി വാഴ്ച തുടര്‍ന്ന് കൊടിയേറ്റ് വികാരി ഫാദര്‍ ജേക്കബ്ബ് പള്ളിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഫാദര്‍ റിജു വെളിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 7 മണിക്ക് പാല കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള,9 വെള്ളിയാഴ്ച കുര്‍ബ്ബാന ദിവ്യബലി ഫാദര്‍ സെബാസ്റ്റ്യന്‍ വാഴപ്പിള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകം അരങ്ങേറും,. ജനുവരി ാെ0ന് ശനിയാഴ്ച അന്വ് എഴുന്നുള്ളിപ്പ് രാവിലെ 7 മണിക്ക് കൂര്‍ബ്ബാന, ഫാദര്‍ സിന്റോ ചീരകത്തില്‍ കാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധന്റെ രൂപം എഴുന്നുള്ളിക്കല്‍ യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്ളിപ്പ് രാത്രി 9.15 ഓടെ അമ്പ് പ്രദക്ഷിണം തിരിച്ച് പള്ളിയില്‍ എത്തിച്ചേര്‍ന്ന ശേഷം ലദീഞ്ഞ്, തുടര്‍ന്ന് രാത്രി പത്തര വരെ വാദ്യമേളം,ജനുവരി 11 തിരുനാള്‍ ദിനം രാവിലെ 6.30ന് ദിവ്യബലി,. വൈകിട്ട് 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാന ഫാദര്‍ എബിന്‍ ചിറക്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ജെയിംസ് പനവേലില്‍ വചന സന്ദേശം നല്‍ക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്നാംരംഭിച്ച് മണ്ടിക്കുന്ന് കപ്പേള വരെ പോയി തിരിച്ച് പള്ളിയില്‍ തന്നെ സമാപിക്കും.
പ്രദക്ഷിണത്തിന് ശേഷം വര്‍ണ്ണമഴ,അതിന് ശേഷം കൈരളി ചാലക്കുടി,മേലഡൂര്‍ സംഗീതയും തമ്മിലുള്ള സൗഹൃദ ബാന്റ് മേളം,തിങ്കളാഴ്ച വൈകിട്ട് 5.30ന് സെമിത്തേരി സന്ദര്‍ശനം തുടര്‍ന്ന് പരേതര്‍ക്ക് വേണ്ടി കുര്‍ബ്ബാന വൈകിട്ട് 7 മണി മുതല്‍ പിന്നണി ഗായിക അഞ്ജു ജോസഫ് നയി്ക്കുന്ന മ്യൂസിക് ബാന്റ് ഉണ്ടായിരിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ജിസ്‌മോന്‍ കുളങ്ങര, കൈക്കാരന്‍ പോള്‍സണ്‍ വടക്കുംമ്പാടന്‍, ജോണ്‍സ് കരേടന്‍, റെജി തങ്കച്ചന്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.










