ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി ചാമ്പ്യന്മാരായത്. വെംബ്ലിയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെപ്പും ടീമും വിജയം സ്വന്തമാക്കിയത്. നിക്കോ ഒറെയ്ലിയാണ് സിറ്റിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 60, 64 മിനിറ്റുകളിലായിരുന്നു ഒറെയ്ലി വല കുലുക്കിയത്. ഇതോടെ ആഴ്സണലിന്റെ ക്വാഡപ്രിള്‍ കിരീടമെന്ന സ്വപ്നം തകര്‍ന്നു.






