Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ MLA മാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ്. എംഎൽഎമാർക്കെതിരെ നൽകിയ കേസുകളിൽ അവസാനത്തേതും ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എ.ടി. ജോർജിനെതിരെ എൽ.ഡി.എഫ്. വനിതാ എംഎൽഎമാർ നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വനിതാ എംഎൽഎമാരെ യു.ഡി.എഫ്. അംഗങ്ങൾ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ചുള്ള കേസുകളെല്ലാം അവസാനിച്ചു.

മുൻ എംഎൽഎമാരായ ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എ.ടി. ജോർജിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ നടപടി. എ.ടി. ജോർജിനെതിരായ കേസ് കൂടി റദ്ദാക്കിയതോടെ നിയമസഭയിലെ അന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. എംഎൽഎമാർക്കെതിരായ കേസുകളുടെ നിയമനടപടികൾക്ക് ഇതോടെ അവസാനമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix