പൊന്നാനി: പൊന്നാനിയിലെ പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. പൗർണമി തിയറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്.
റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്. നസീമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.










