Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പോലീസിനെ വെട്ടിച്ചു കടന്ന വധശ്രമ കേസ് പ്രതിയും സഹായികളും കോയമ്പത്തൂരിൽ പിടിയിൽ

പാലക്കാട്: പൊലീസ് കസ്റ്റഡിയിൽ നിന്നു നാടകീയമായി രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിയെയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സംഘത്തെയുമടക്കം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വധശ്രമ കേസിലെ മുഖ്യപ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുൽ (അപ്പു–28), ഇയാളെ കോയമ്പത്തൂരിലേക്ക് എത്തിച്ച ഇരട്ടകുളം നെല്ലിയമാകുന്നു ജിബിൻ (25), കണ്ണന്നൂർ ജലാലുദ്ധീൻ (20), കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ അൻവർ (25) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽവച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് രാഹുലിന്റെ […]
Read more

മദ്യത്തിന് പേരിടല്‍; സര്‍ക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

പാലക്കാട്‌: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയലാണ് പരാതി നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നല്‍കുന്നത് അതിനെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്ബത്തിക ഘടനയെയും തകർക്കുന്ന ഇത്തരം മനുഷ്യവകാശ ലംഘനം തെറ്റാണെന്നാണ് പരാതി. പരസ്യത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. പേരിടല്‍ മത്സരം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം […]
Read more

ഈ കാർഡുകളിൽ നിറയുന്നത് ഹൃദയംതൊടും സ്നേഹ സന്ദേശങൾ

പാലക്കാട്: കൊല്ലങ്കോട് എഴുത്തയയ്ക്കൽ മറന്നുതുടങ്ങിയ കാലത്ത് പുതുവത്സരത്തിൽ പോസ്റ്റ്കാർഡിൽ നവവത്സരാശംസകളുമായി കൊല്ലങ്കോട്ട്. അരുവന്നൂർപറമ്പ് കെ.കെ. നിവാസിൽ ശിവദാസും കുടുംബവും. തപാൽവകുപ്പിന്റെ പോസ്റ്റ്കാർഡുകളെ ആശംസാ കാർഡുകളാക്കിയാണ് സൗഹൃദങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നത്‌. ഓരോ വർഷവും ഇവർ ഇതിനായി ഉപയോഗിക്കുന്നത് അഞ്ഞൂറിലധികം പോസ്റ്റ്കാർഡുകളാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തുടരുന്ന ഈ സന്തോഷത്തിൽ ശിവദാസനൊപ്പം ഭാര്യ രാധികയും മക്കളായ ആദ്യശ്രീ, ആദ്യാനന്ദ് എന്നിവരും ഒപ്പമുണ്ട്. ഡിസംബറായാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ കാർഡുകൾ ഒരുക്കിയെടുക്കുന്ന തിരക്കിലാകും എല്ലാവരും. ജീവിതത്തിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനൊപ്പം […]
Read more

പി എ ജബ്ബാർ ഹാജിക്ക് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവനക്കാരുടെ സ്വീകരണം

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി. എ ജബ്ബാർ ഹാജിക്ക് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിലെ ജീവനക്കാർ സ്വീകരണം നൽകി. ഡയാലിസ് സെന്ററിൻ്റെ ചെയർമാനും ദീർഘകാലം കൊണ്ടോട്ടി സെന്ററിൽ പ്രവർത്തനം നടത്തിയ മഹൽ വ്യക്തിയുമാണ് ഇദ്ദേഹം. ഡയാലിസിസ് സെൻ്റർ സെക്രട്ടറി സി. ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മനേജർ ഫസലുൽ ഹഖ് അധ്യക്ഷനായി. ജീവനക്കാർ തന്നെ മൊമന്റോ നൽകി ആദരിച്ചു. സിസ്റ്റർ അനില ജോസ്, രായീൻ കുട്ടി നീറാട്, എം.സി ഇബ്രാഹിം, കരീം […]
Read more

മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പുതുവർഷാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് മടവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ പുതുവർഷാഘോഷം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും, പുതിയ വർഷത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ […]
Read more

മടവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മെമ്പർമാർക്കും സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. നാളെ 2026 ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റിന്റെ ആരാമ്പ്രം എടിയാടിപൊയിലിലുള്ള വസതിയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് മടവൂരിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഫോറം ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് […]
Read more

കോടഞ്ചേരിയിൽ ‘വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട്: ജനകീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് കോടഞ്ചേരി ഹെൽത്ത് ആൻഡ് വെൽനെസ്സ് കണ്ണോത്ത് സെന്ററിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡ് മെമ്പർ റീന ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരുപതാം വാർഡ് മെമ്പർ റോയി കുന്നപ്പള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കർമ്മപരിപാടികൾ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ ക്ലാസുകൾ, വാർഡ് മെമ്പർമാരോടൊപ്പമുള്ള നടത്തം സുംബ ഡാൻസ്, പോഷകാഹാര ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഹെൽത്തി […]
Read more

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഫർണിച്ചറുകൾ നൽകി

കോഴിക്കോട്:  ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചറുകൾ നൽകി.  കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും, ഗ്രാമപഞ്ചായത്ത് അംഗവുമായ ആദർശ് ജോസഫിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് കെ കെ വിപിൻ അധ്യക്ഷത വഹിച്ചു, കുടുംബ ആരോഗ്യകേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ ശ്രീജിത് ഡി വൈ എഫ് ഐ ഭാരവാഹികളായ മുഹമ്മദ്‌ ഫാരിസ്, […]
Read more

എൻ എസ് എസ് വളണ്ടിയർമാർ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി

മലപ്പുറം: പുതുവർഷ ദിനത്തിൽ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി . ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ( എൻ എസ് എസ് ) സപ്തദിന ക്യാമ്പിന് വേദിയായ തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃക കാണിച്ചു. സ്കൂൾ മുറ്റത്ത് നിലവിലുണ്ടായിരുന്ന ബദാം മരത്തിന് ചുറ്റും ഓലയും […]
Read more

എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

മലപ്പുറം : തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix