Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മന്നം ജയന്തി നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

ജനുവരി 2, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ദിനം. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനം മന്നം ജയന്തിയായി നാം ആചരിക്കുന്നു. കേവലമൊരു സമുദായ നേതാവ് എന്നതിലുപരി, ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു മന്നം. അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും കേരളീയ സമൂഹത്തിൽ, പ്രത്യേകിച്ച് നായർ സമുദായത്തിൽ, വരുത്തിയ പരിവർത്തനങ്ങൾ അനവധിയാണ്. സാമൂഹിക പരിഷ്കർത്താവ് സമുദായ പരിഷ്കരണമായിരുന്നു മന്നത്തിൻ്റെ പ്രധാന ലക്ഷ്യം. നായർ സമുദായത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദമുയർത്തി. ‘നമ്മുടെ സമുദായം […]
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: കൂറ്റനാട് വലിയ പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 10 മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂറ്റനാട് സ്വദേശി നൊട്ടത്തുവളപ്പിൽ പ്രതീഷ് പരമേശ്വരൻ (34) ആണ് മരിച്ചത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പരേതനായ പരമേശ്വരന്റെ മകനാണ്. അമ്മ: പ്രേമവതി. സഹോദരിമാർ: പ്രസീദ, പ്രജീഷ, പ്രഭിത.
Read more

കേച്ചേരിയിൽ 149-ാം മന്നം ജയന്തി ആചരിച്ചു

തൃശ്ശൂർ: കേച്ചേരി എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 149-ാം മന്നം ജയന്തി ആചരിച്ചു. കരയോഗം പ്രസിഡന്റ് ശശിധരൻ കെ. പതാക ഉയർത്തിയും ദീപം തെളിയിച്ചും പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി പി. മണികണ്ഠൻ, ട്രഷറർ എം. പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി സി., സെക്രട്ടറി സ്മിത കെ. എന്നിവർ നേതൃത്വം നൽകി. മന്നം ജയന്തിയുടെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശങ്ങളോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
Read more

കുമരകം മേജർ ശ്രീധർമ്മശാസ്താ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾ

കുമരകം: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി കുമരകം മേജർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾക്ക് ഒരുക്കങ്ങളായി. ജനുവരി 14 ബുധനാഴ്ചയാണ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നടക്കുക. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് കുമരകം ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന തങ്കഅങ്കി സ്വീകരണം പ്രധാന ചടങ്ങാണ്. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും മകരവിളക്കും ഭക്തർക്ക് ദർശിക്കാം. മകരവിളക്ക് ദിവസം രാവിലെ 9 മണിക്ക് മുൻപായി നെയ്യുമായി […]
Read more

‘എ ഡ്രൗസിനസ് ഡിറ്റക്‌ഷൻ സിസ്റ്റ’ത്തിനു പേറ്റന്റ്

കോട്ടയം : ഇനി മുതൽ വാഹനത്തിൽ ഉറങ്ങി വണ്ടി ഓടിച്ച് അപകടത്തിൽപെടുന്നതു കുറയ്ക്കാൻ എം ജി സർവകലാശാലയിൽനിന്ന് ഒരു എഐ യന്ത്രം. ഡ്രൈവർമാരുടെ ഉറക്കക്ഷീണം മുൻകൂട്ടി കണ്ടെത്തുന്നതു വഴി റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ‘എ ഡ്രൗസിനസ് ഡിറ്റക്‌ഷൻ സിസ്റ്റ’ത്തിനു പേറ്റന്റ് ലഭിച്ചു. കോട്ടയത്ത്‌ എം ജി സർവകലാശാലാ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലെ ഡോ. കെ.പി.പുഷ്പലത, ഗവേഷണ വിദ്യാർഥിനി ഡോ. വിനീത വിജയൻ എന്നിവർക്കാണു പേറ്റന്റ് ലഭിച്ചത്. മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മമാറ്റങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യസവിശേഷതകൾ വിശകലനം ചെയ്ത് […]
Read more

കല്ലറ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി; ഉടൻ പ്രവർത്തനം ആരംഭിക്കും

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയോട് ചേർന്ന ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. 30 സെന്റ് സ്ഥലവും നിലവിലുണ്ടായിരുന്ന 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയാണ് സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയ കെട്ടിടം നിർമ്മിച്ചത്. പിന്നീട്, സി.കെ. ആശ എം.എൽ.എയുടെ […]
Read more

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് കോട്ടയത്ത് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമി’ന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായാണ് കർമ്മ സമിതി അംഗങ്ങൾ ആദ്യമായി സംവദിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ജില്ലാ കളക്ടറും ചേർന്ന് മെത്രാപ്പോലീത്തയ്ക്ക് കത്തും ബ്രോഷറും കൈമാറി. വൈക്കം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര […]
Read more

കേരള യാത്ര പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു

പാലക്കാട്: ജനുവരി 1 മുതൽ 16 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മുസ്ലിം ജമാഅത്തിനെ കീഴിൽ നടക്കുന്ന കേരള യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ആലത്തൂർ ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃതത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ആലത്തൂർ ദേശിയ മൈദാനത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിച്ച് വടക്കഞ്ചേരി ടൗണിൽ സമാപിച്ചു. കേരള യാത്രയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിക്ക് വഴിനീളെ പൊതുജനങ്ങളിൽ നിന്ന് […]
Read more

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. തുടർച്ചയായി വരുന്ന അവധി ദിവസങ്ങളായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ദിവസേന ചുരം കയറി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തുന്നത്. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരത്തിലെ വാഹന കുരുക്കഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിരതെറ്റിച്ച് ചില വാഹനങ്ങൾ കയറി വരുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് കുരുക്ക് കൂടുതൽ രൂക്ഷമാകാൻ കാരണമാവുന്നുണ്ട്. കാറുകളാണ് കൂടുതലും […]
Read more

പുതുവർഷം നന്മയോടെ; മെഡിക്കൽ കോളേജിൽ സ്നേഹപ്പൊതിയുമായി കാരിപറമ്പ് ഡിവൈഎഫ്ഐ

മലപ്പുറം: ആഘോഷങ്ങൾക്കിടയിലും സഹജീവികളുടെ വിശപ്പകറ്റാൻ കൈകോർത്ത് കാരിപറമ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ. പുതുവർഷത്തിന്റെ ആദ്യദിനം മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്താണ് യൂണിറ്റ് പ്രവർത്തകർ മാതൃകയായത്. പുതുവർഷാഘോഷങ്ങൾക്കായി പണം ചെലവാക്കുന്നതിന് പകരം, ആശ്വാസം ആവശ്യമുള്ളവരിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തി സംഘടിപ്പിച്ചത്. കാരിപറമ്പ് പ്രദേശത്തെ വീടുകളിൽ നിന്നും സ്നേഹത്തോടെ തയ്യാറാക്കി നൽകിയ പൊതിച്ചോറുകളാണ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്.​​ആഘോഷങ്ങൾക്കിടയിലും സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ പ്രവർത്തനം വലിയ അഭിനന്ദനങ്ങൾക്ക് അർഹമായി. ഈ മഹത്തായ ഉദ്യമത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix