Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

37-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ പന്തലിൻ്റെ കാൽ നാട്ടുകർമ്മം

തൃശ്ശൂർ: 37-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ പന്തലിൻ്റെ കാൽ നാട്ടുകർമ്മം സുപ്പീരിയർ ഫാ.ജോസഫ് എറമ്പിൽ നിർവ്വഹിച്ചു. ഫാ.മാത്യു നായക്കം പറമ്പിൽ വചന സന്ദേശം നൽകി. ഫാ.ബിനോയ് ചക്കാ നി കുന്നേൽ, ഫാ ഫ്രാൻസീസ് കർത്താനം, ഫാ.ജോ ജോ മാരിപ്പാട്ട്, ഫാ.ജേക്കബ് ചിറയിൽ, ഫാ.തോമസ് അറക്കൽ, ഫാ.ആൻ്റണി തെക്കിനേത്ത് ഫാ. വിൻസെൻറ് ഡ്യുബോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 18 മുതൽ 22 വരെയാണ് കൺവെൻഷൻ.
Read more

പഴഞ്ഞിയിൽ പിതൃസ്മൃതി പ്രയാണം — തിരുശേഷിപ്പുകൾക്ക് സെന്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം

തൃശ്ശൂർ: പഴഞ്ഞി നവീകരിച്ച ഐന്നുർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും തിരുശേഷിപ്പുകളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷയാത്രയായ ‘പിതൃസ്മൃതി പ്രയാണം’ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ ഭക്തിപൂർവ്വം സ്വീകരിച്ചു. മലങ്കര സഭയുടെ “ഉരുക്ക് കോട്ട” എന്നറിയപ്പെടുന്ന കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിന് ബഹു. വികാരി ഫാ. ജോൺ ഐസക്ക്, സഹവികാരി ബഹു. ഫാ. […]
Read more

തൊഴിയൂരിൽ പുതുവത്സരാഘോഷം – മെത്രാപ്പോലീത്തയുടെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ചു

തൃശ്ശൂർ: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ചടങ്ങിൽ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ബഹു. ശെമ്മാശന്മാർ, സഭ അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. പുതുവത്സരം […]
Read more

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര പ്രൗഢമായി മനുഷ്യചത്വരം

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയിടെ നേതൃത്വത്തില്‍ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ 2026 ജനുവരി 01 മുതല്‍ 16 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച മനുഷ്യചത്വരം പ്രൗഢമായി. തിരൂര്‍ റെയിൽവേ പരിസരത്ത് നിന്ന് തുടങ്ങിയ റാലി ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംഗമം ഉദ്ഘടനം […]
Read more

കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് അറിയിപ്പ്

കോഴിക്കോട്: ചുരത്തിലും മറ്റു പ്രധാനപ്പെട്ട റോഡുകളിലും ക്യൂ തെറ്റിച്ചുള്ള ഓവർ ടേക്കിംഗ് മൂലം, ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളിലേക്കും മറ്റ്, അത്യാവശ്യ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ധാരാളം പേർക്ക് ഇതുകൊണ്ട് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. അനധികൃത പാർക്കിംഗ്, നിയമം ലംഘിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അപകടമായ ഡ്രൈവിംഗ് മൂലം, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടുന്നത്* തുടങ്ങിയ ഏതുതരത്തിലുള്ള നിയമലംഘനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം വാഹനങ്ങളുടെ, 1) ഫോട്ടോകൾ/ വീഡിയോകൾ/ഓഡിയോ വോയ്‌സ് 2)ജില്ല, 3)സ്ഥലം 4)തീയതി 5)സമയം 6)നിയമലംഘനം 7)വാഹനത്തിന്റെ […]
Read more

ചങ്ങനാശേരിയിൽ നടന്ന എൽസോൾ “ബോൺ ആനോ- 2026” ശ്രദ്ധേയമായി

കോട്ടയം: അതിപുരാതനമായ ചങ്ങനാശ്ശേരിയുടെ മതസൗഹാർദം മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മീഡിയ വില്ലേജും എൻസോൾ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച  “ബോൺ ആനോ- 2026”. പുതുവർഷാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഫാ . സെബാസ്റ്റ്യൻ പുന്നശ്ശേരി, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, എസ്എൻഡിപിയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂർപള്ളി ജമാ അത്ത് […]
Read more

ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ക്രിമിനൽ കേസ് പ്രതി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു 

കോട്ടയം: ഓടുന്ന ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ക്രിമിനൽ കേസ് പ്രതിയെ നേരിടാനെത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്.സനൽകുമാറിനാണ്  വയറിനു മുകളിൽ കുത്തേറ്റത്. പ്രതി പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറിനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ സനൽകുമാർ തന്നെ പിടികൂടി. തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിൽ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിൽ ബുധനാഴ്ച രാത്രിയാണു സംഭവം. അമിതമായി മദ്യപിച്ചിരുന്ന അനിൽ ചെങ്ങന്നൂരിൽനിന്നാണു ട്രെയിനിൽ കയറിയതെന്നു പൊലീസ് പറഞ്ഞു. ഇയാൾ ടിക്കറ്റെടുത്തിരുന്നില്ല. […]
Read more

ചാലക്കുടി പ്രസ് ഫോറം ജില്ലാ പത്ര-ദൃശ്യ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനായി ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന പ്രണാമം 2026 പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ മാധ്യമ പുസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരവും ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താചിത്രത്തിനും ജില്ലയിലെ സ്ത്രീ-പുരുഷ വാര്‍ത്താവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കുമാണ് പുരസ്‌കാരം നല്‍കുക .മലയാള മനോരമ ലേഖകനും ചാലക്കുടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരത്തിന് […]
Read more

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ […]
Read more

ദേശീയ സരസ് മേള; സാംസ്കാരിക ഘോഷയാത്രയോടെ ഉച്ചയ്ക്ക് 2 മണിക്ക് തുടക്കം

പാലക്കാട്‌ : കുടുംബശ്രീയുടെ ദേശീയ സരസ് മേളയുടെ ഉദ്ഘാടന ചടങ്ങുകളുടെയും സാംസ്കാരിക ഘോഷയാത്രയുടെയും സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഇന്ന് വൈകുന്നേരം 4.30ന് പിണറായി വിജയൻ ദേശീയ സരസ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ചാലിശ്ശേരി കദീജ മൻസിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മുലയംപറമ്പ് മൈതാനത്ത് സമാപിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാരും കുടുംബശ്രീ പ്രവർത്തകരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix