Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് വിജയിച്ച ബിജെപി സ്ഥാനാർത്ഥി

പാലക്കാട്: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വാ​ഗ്‍ദാനം പാലിച്ച് പാലക്കാടിലെ ബിജെപി സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നയാൾക്ക് സ്വർണം നൽകുമെന്ന വാ​ഗ്ദാനമാണ് പാലിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദീപക്കാണ് സ്വർണം നൽകിയത്. മണിപ്പൂരിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സൈനികനാണ് ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്. ഇതിന് മുമ്പ് ബിജെപിക്ക് സീറ്റൊന്നും ഇല്ലായിരുന്നെങ്കിലും വിജയിക്കുമെന്ന് ദീപക് ഉറച്ചു വിശ്വസിച്ചിരുന്നു. മത്സര ഫലം […]
Read more

കാട്ടുപന്നിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും പരിക്ക്

പാലക്കാട്: വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ കാട്ടുപന്നിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനും മകള്‍ക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കല്‍ വീട്ടില്‍ ഹക്കീമും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ സഫ ഫാത്തിമയുമാണ് അപകടത്തില്‍പെട്ടത്കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറില്‍ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാല്‍ക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്. ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ […]
Read more

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്. കോഴിക്കോട് സ്വദേശിശിയെ വാട്‌സാപ് വഴി ബന്ധപ്പെട്ട് 76.35 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്കായി കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് സൈബര്‍ […]
Read more

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും

കോഴിക്കോട്: പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആശ്വാസവാര്‍ത്ത. പാസ്പോര്‍ട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡ് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും. ഇതോടെ ഈ രേഖയുടെ പേപ്പര്‍ രൂപം കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകും. വിദേശകാര്യ മന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമ്ബോള്‍ ഇനി പരക്കം പായേണ്ടതില്ല. പേപ്പര്‍ രഹിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും […]
Read more

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ടെലികോളര്‍, മെക്കാനിക്കന്‍ ടീച്ചിങ് ഫാക്കല്‍റ്റി, സെയില്‍സ് എക്സിക്യൂട്ടീവ് റിലേഷന്‍ഷിപ് മാനേജര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഇവാല്വേറ്റര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ട്രെയിനി, ഇലക്ട്രീഷ്യന്‍ ട്രെയിനി, ഷിഫ്റ്റ് എഞ്ചിനീയര്‍, എന്‍.എ.പി.എസ് ട്രെയിനി (ഷിഫ്റ്റ് എഞ്ചിനീയര്‍), മെഷീന്‍ ഓപറേറ്റര്‍ തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയന്‍ […]
Read more

ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുന്നതിന് അടിയന്തിര പരിഹാരം കാണണം: ആർജെഡി

മലപ്പുറം: പെരുവള്ളൂർ വൈദ്യുത തടസ്സം കാരണം പറമ്പിൽ പീടിക കുടുംബാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച ലാബ്, ഫിസിയൊ തെറാപ്പി സേവനങ്ങൾ തടസ്സപ്പെട്ട് ധാരാളം രോഗികൾ മടങ്ങിപ്പോയ അവസ്ഥയുണ്ടായത് ദുഃഖകരമാണെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആർ ജെ ഡി പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്ന ഉടനെ അടിയന്തിര എച്ച് എം സി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതുണ്ട്. ലോക് സഭാ -രാജ്യ സഭാ എം പി ഫണ്ട്, […]
Read more

മുസ്ലിംലീഗ് വഞ്ചിച്ചു; തെരഞ്ഞെടുപ്പിന് പിന്നാലെ ഒതുക്കുങ്ങലില്‍ യു.ഡി.എഫ്ൽ പൊട്ടിത്തെറി

മലപ്പുറം: തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ഒതുക്കുങ്ങലില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മത്സരിച്ച വാർഡുകളിലെ സ്ഥാനാർത്ഥികളെ മുസ്‍ലിംലീഗ്പരാജയപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. 23 വാർഡുകളുള്ള ഒതുക്കുങ്ങലില്‍ 17 സീറ്റില്‍ മുസ്‍ലിം ലീഗും 6 സീറ്റില്‍ കോണ്‍ഗ്രസുമായിരുന്ന മത്സരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിച്ച 6 സീറ്റുകളിലും മുസ്‍ലിം ലീഗ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. എല്‍ഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാല്‍ ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ട് കുറഞ്ഞത്. കൃത്യമായ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ […]
Read more

ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷനിൽ സ്മിജിയുടെ റിക്കാർഡ് വിജയം

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യുഡിഎഫ് സാരഥി അഡ്വ: എപി സ്മിജിയുടെ റിക്കാർഡ് വിജയം. നിലവിലുള്ള ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിന് ഭൂരിപക്ഷമുണ്ടായിരുന്ന ചെറിയമുണ്ടം പഞ്ചായത്തിനെ വെട്ടിമാറ്റി സിപിഎമ്മിന് ഭൂരിപക്ഷമുള്ള ഒഴൂർ ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടുത്തിയതിനാൽ വിജയിക്കാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു സിപിഎം . എന്നാൽ അഡ്വ : സ്മിജിയെ സ്ഥാനാർത്ഥിയാക്കി പാണക്കാട് സ്വാദിഖലി തങ്ങൾ പ്രഖ്യപിച്ചതോടെ യു ഡി എഫ് പ്രവർത്തകർ ആവേശത്തിലായി. ചിട്ടയായ പ്രചരണപ്രവർത്തനങ്ങൾ വാർഡ് തലം മുതൽ തുടങ്ങി. ഡിവിഷൻ തല കൺവെൻഷനിൽ മുസ്ലിലീഗ് […]
Read more

മാക്കൂൽ പീടികയിൽ സംഘർഷം; പ്രകടനത്തിനിടെ ആർഎസ്എസ് പ്രവർത്തകർക്കു മർദ്ധനം

കണ്ണൂർ: മാക്കൂൽ പീടിക അക്കാനിശേരി റോഡിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി.അക്കാനിശേരിയിലെ അക്കരാൽ കിഴക്കയിൽ അക്ഷയ് (23) , അദ്വൈത് (23) എന്നിവർക്കാണ് മർദ്ദനമേറ്റേത് .ഇരുവരെയും തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമുദായികമായി പേര് പരാമർശിച്ചാണ് തല്ലിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തകരെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം. അച്ചാരമ്പത്ത് […]
Read more

യുവ വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ ഡോ. നീനു (29) കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിൽ വെച്ച് കുഴഞ്ഞുവീണ നീനുവിനെ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ലൈസമ്മ സക്കറിയാസാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix