വെള്ളൂക്കുട്ട പള്ളിയിൽ ഇനി സോളർ വെളിച്ചം; എൺപതു യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കും
കോട്ടയം: പുതുപ്പള്ളി വെള്ളൂക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ സോളാർ വെളിച്ചം. പതിനഞ്ചു കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് സൗരോർജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പദ്ധതിവഴി എൺപതു യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കാനാവും. പള്ളിയുടെ തെക്കുഭാഗത്തുള്ള മേൽക്കൂരയിൽ അറുനൂറ് വാട്സ് വീതം ശേഷിയുള്ള ഇരുപത്തിയഞ്ചു സോളർ പാനലുകൾ സ്ഥാപിച്ചു. ഡബിൾ സൈഡ് ഉൽപാദനശേഷിയുള്ള പാനലുകൾവഴി മൂപ്പത് ശതമാനം സൗരോർജം അധികമായി ലഭ്യമാകും. ഇപ്പോൾ ഉള്ള വൈദ്യുതി ഉപയോഗ ഇനത്തിൽ കെഎസ്ഇബിക്കു വർഷം രണ്ടുലക്ഷം […]
Read more