Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അറിയാം വളരാം വളർത്താം; പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗവും നടത്തി

കോഴിക്കോട്: കെ.പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നരിക്കുനിയിൽ വെച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി അറിയാം വളരാം വളർത്താം എന്ന പേരിൽ പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗമവും നടത്തി സംഗമം സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് സ്വാഗതവും സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ബി.സുനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തി. പ്രശസ്ത ട്രൈനെർ സുരേഷ് […]
Read more

ബാങ്ക് പ്രവർത്തന സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്ത പണം തട്ടിയാൽ നഷ്ടപരിഹാരം നൽകണം

കോഴിക്കോട്: ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ ചെക്ക് പ്രസന്റ് ചെയ്തു, പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള […]
Read more

ചാവക്കാട് നഗരസഭ 10-ാം വാർഡിലെ നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

തൃശൂർ: ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സി.പി.എമ്മിൽ നിന്ന് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യൻയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. ആദരിക്കൽ ചടങ്ങിൽ നിയുക്ത കൗൺസിലർ സുജാത സത്യൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എസ്. സന്ദീപ്, വാർഡ് സെക്രട്ടറി പ്രസാദ് പോൾ, മുൻ കൗൺസിലർ സത്യൻ, രാജീവ് ചെഞ്ചേരി, മുഹമ്മദ്, ഉണ്ണികൃഷ്ണൻ, ശ്രീദർശൻ, സുരേഷ് എന്നിവർ സംസാരിച്ചു.
Read more

മണലൂര്‍ ഗോപിനാഥിന്റെ ‘ഓട്ടം തുടങ്ങിയ കഥ’ ആത്മകഥയുടെ കവര്‍ പ്രകാശനം

തൃശ്ശൂർ: മണലൂര്‍ ഗോപിനാഥ് രചിച്ച ‘ഓട്ടം തുടങ്ങിയ കഥ’ എന്ന ആത്മകഥയുടെ കവര്‍ പ്രകാശനം നടന്നു. ഗുരുവായൂര്‍ കിഴക്കേനടയിലെ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കവര്‍ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ പൈതൃകം കോഓര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത്, ഇമ പബ്ലിക്കേഷന്‍ എഡിറ്റര്‍ രേഖ വെള്ളത്തൂവല്‍, അഖിലഭാരത ഗുരുവായൂരപ്പ ഭക്ത സമിതി കണ്‍വീനര്‍ സജീവന്‍ നമ്പിയത്ത്, എഴുത്തുകാരന്‍ മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read more

ഗുരുവായൂർ നഗരസഭ 36-ാം വാർഡ് കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് നിര്യാതയായി

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ 36-ാം വാർഡിലെ കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് (72) നിര്യാതയായി. കോട്ടപ്പടി അമ്മാ പറമ്പിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യയാണ്. 2010 മുതൽ ഗുരുവായൂർ നഗരസഭ കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്ന മാഗി ആൽബർട്ട്, പൊതുജനസേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചിരുന്നില്ല. ഫ്രെഡി, ഫ്രീഡ എന്നിവർ മക്കളാണ്.സംസ്കാരം ഇന്ന് വൈകീട്ട് 4.30ന് കോട്ടപ്പടി പള്ളി സെമിത്തേരിയിൽ നടക്കും.
Read more

കുമരകം ശ്രീകുമാരമംഗലം ദേവസ്വം പൊതുയോഗം തർക്കത്തെത്തുടർന്ന് പിരിച്ചുവിട്ടു; കയ്യാങ്കളി നീക്കം പോലീസ് തടഞ്ഞു

കോട്ടയം: ഭരണസമിതിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റി വിളിച്ചുചേർത്ത ഡെലിഗേറ്റ് പൊതുയോഗം തർക്കത്തിലും കയ്യാങ്കളിയിലും കലാശിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കുമരകം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് യോഗം പിരിച്ചുവിട്ടു. കഴിഞ്ഞ കുറച്ചുനാളുകളായി കമ്മിറ്റിക്കുള്ളിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് യോഗം ചേർന്നതെങ്കിലും നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എ.കെ. ജയപ്രകാശ്, സെക്രട്ടറി ആനന്ദക്കുട്ടനെതിരെ തയ്യാറാക്കിയ കുറ്റാരോപണ പ്രസ്താവന വായിക്കുകയും ഇത് കൈയടിച്ച് പാസാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സെക്രട്ടറിയെ പുറത്താക്കണമെന്നതായിരുന്നു പ്രസ്താവനയിലെ പ്രധാന […]
Read more

കോട്ടയത്തേക്ക് കൂടുതൽ ട്രെയിനുകൾ വേണം; കേന്ദ്ര റെയിവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: ആറ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള കോട്ടയം റെയിൽവേ സ്റ്റേഷനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന പ്രമുഖ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബംഗളൂരു- എറണാകുളം ഇന്റർസിറ്റി, കാരക്കൽ- എറണാകുളം, ലോകമാന്യതിലക് -എറണാകുളം, മഡ്ഗാവ്- എറണാകുളം, പൂണെ- […]
Read more

പാറമ്പുഴയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

കോട്ടയം: കോട്ടയം നഗരസഭയിലെ പാറമ്പുഴ വാർഡിൽ ഉജ്ജ്വല വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോജി കുറത്തിയാടനെയും സഹോദരനെയും ഒരുസംഘം ആളുകൾ മർദ്ദിച്ചതായി പരാതി. യു.ഡി.എഫ് നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വർഷങ്ങളായി യു.ഡി.എഫിന്റെ കുത്തകയായിരുന്ന വാർഡ്, മികച്ച പ്രവർത്തനത്തിലൂടെ 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് തന്നെയായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്. സ്വന്തം മണ്ഡലം പ്രസിഡന്റ് വാർഡിൽ ഇത്രയധികം വോട്ടുകൾക്ക് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുന്നതെന്ന് എൽ.ഡി.എഫ് […]
Read more

ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ അക്രമിച്ച്  ഉദ്യോഗസ്ഥരുടെ  കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ 3 പേർ പിടിയിൽ

തൃശ്ശൂർ: ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ നശിപ്പിച്ച   കേസ്സിലെ മൂന്ന് പ്രതികൾ പിടിയിൽ. വെള്ളിക്കുളങ്ങര വെട്ടിക്കുഴി സ്വദേശി കാവുങ്ങൾ വീട്ടിൽ റോഫി 50,കാവുങ്ങൾ വീട്ടിൽ റാഫി 42 , കുണ്ടുക്കുഴിപ്പാടം സ്വദേശി തൊണ്ടപ്പള്ളി വീട്ടിൽ സുനിൽ 52  എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.    ചായ്പ്പൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതിലുള്ള പ്രതിഷേധത്തിൻെറ ഭാഗമായി പ്രതികൾ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി സ്റ്റേഷൻറ […]
Read more

കളരി ശില്പശാല നടത്തി

തൃശ്ശൂർ: കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് (ഓട്ടോണമസ് ) ൽ കളരി ശില്പശാല നടത്തി. യുജിസി ശുപാർശ പ്രകാരം കോളജിൽ നിലവിൽ വന്ന ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത കളരി അധ്യാപകൻ ആർ എൽ വി സുഭാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ പരമ്പരാഗത ആയോധനവിദ്യയായ കളരിയിലൂടെ ആത്മവിശ്വാസവും പ്രതിരോധവും സ്വായത്തമാക്കാനുള്ള പരിശീലനമാണ് ശില്പശാലയിൽ നൽകിയത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix