Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പാലാ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി മായ രാഹുൽ; യുഡിഎഫ് പ്രതിസന്ധിയിൽ

കോട്ടയം : നഗരസഭാ ഭരണമുറപ്പിക്കാൻ സ്വതന്ത്രരുടെ പിന്തുണ തേടുന്ന യു.ഡി.എഫിന് വെല്ലുവിളിയായി കോൺഗ്രസ് വിമത മായ രാഹുലിന്റെ അവകാശവാദം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്നും ആദ്യ ടേമിൽ തന്നെ ഈ പദവി വേണമെന്നും മായ രാഹുൽ വ്യക്തമാക്കി. ഇക്കാര്യം അവർ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സ്വതന്ത്രരിൽ ഒരാളായ മായയുടെ നിലപാട് കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടമോടുന്ന യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻ സി.പി.എം അംഗം ബിനു പുളിക്കാക്കണ്ടം, മകൾ ദിയ, സഹോദരൻ […]
Read more

ബൈക്ക് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ യാത്രികർക്കു സ്വീകരണം

തൃശ്ശൂർ: ഇന്ത്യ– ചൈന അതിർത്തി ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോ. ലിജിൽ കുരുവിളയ്ക്കും അലൻ ജിന്നിക്കും കുന്നംകുളത്ത് മനസ്സ് ഫോട്ടോ ക്ലബ്ബ് ഹൃദയപൂർവമായ സ്വീകരണം നൽകി. നവംബർ 8 മുതൽ ഡിസംബർ 23 വരെ നീണ്ട യാത്രയിൽ വെസ്റ്റ് ബംഗാൾ, ആസാം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മേഘാലയ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മണിപ്പൂർ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഇരുവരും സഞ്ചരിച്ചത്. സ്വീകരണയോഗം മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയിൽ […]
Read more

ജില്ലയിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി; സിപിഎമ്മിൽ ആശങ്ക പടരുന്നു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ ദയനീയ പ്രകടനം സി.പി.എമ്മിനുള്ളിൽ കടുത്ത അസ്വസ്ഥതയ്ക്ക് വഴിതെളിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും ഇളക്കം തട്ടിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നിരുന്ന കുമരകത്ത് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതും, തൊട്ടടുത്ത പഞ്ചായത്തായ അയ്മനത്ത് ബി.ജെ.പി ഭരണം പിടിച്ചെടുത്തതും പാർട്ടിക്കുണ്ടായ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഉറച്ച ഡിവിഷനായിരുന്ന കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടിയത് തിരിച്ചടിയുടെ ആഴം വർദ്ധിപ്പിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിൽ […]
Read more

സാമൂഹിക പ്രവർത്തക ദീപ റാണിക്ക് ഇന്റർനാഷണൽ എംപവേർഡ് വുമൺ ഐക്കൺ അവാർഡ്

കോട്ടയം: സാമൂഹിക ക്ഷേമ-ജീവകാരുണ്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കുമരകം സ്വദേശിനി ദീപ റാണിക്ക് ഇന്റർനാഷണൽ എംപവേർഡ് വുമൺ ഐക്കൺ അവാർഡ് ലഭിച്ചു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറക്ഷൻസ് ഫോഴ്സ് ഏർപ്പെടുത്തിയ ഈ പുരസ്കാരം, കഴിഞ്ഞ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എറണാകുളം പി.ഡബ്ല്യു.ഡി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ഗോപിനാഥനിൽ നിന്ന് അവർ ഏറ്റുവാങ്ങി. നിലവിൽ പെരിന്തൽമണ്ണ പി.ഡബ്ല്യു.ഡി ജൂനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ദീപ റാണി, ഔദ്യോഗിക തിരക്കുകൾക്കിടയിലും സാമൂഹിക […]
Read more

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം

തൃശൂർ : ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേശവിളക്ക് മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. രാവിലെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സത്യമുദ്ര സമർപ്പണം നടന്നു. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരൻ, പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് മേൽപ്പാലം വഴി […]
Read more

ഗുരുവായൂർ അമ്പലത്തിൽ ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ ഇടഞ്ഞു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ രാത്രി നടന്ന ശീവേലി എഴുന്നള്ളിപ്പിനിടെ കൊമ്പൻ ശ്രീധരൻ അപ്രതീക്ഷിതമായി ഇടഞ്ഞു. ആന അശാന്തത പ്രകടിപ്പിച്ചതോടെ ഉടൻ തന്നെ പാപ്പാന്മാരും ക്ഷേത്ര ജീവനക്കാരും ചേർന്ന് നിയന്ത്രണ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെ. ആനയെ പിന്നീട് ശാന്തമാക്കി സുരക്ഷിതമായി മാറ്റി.
Read more

കടുത്തുരുത്തി താഴത്തുപള്ളി കൺവെൻഷൻ സെന്ററും ഷോപ്പിംഗ് കോംപ്ലക്സും വെഞ്ചരിച്ചു

കോട്ടയം: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും വെഞ്ചരിപ്പ് കർമ്മം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഇടവകയുടെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായകമായ ഈ പുതിയ സംരംഭങ്ങൾ വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. ചടങ്ങിൽ ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. സഹവികാരിമാരായ ഫാ. ഏബ്രഹാം പെരിയപ്പുറം, ഫാ. ജോൺ നടുത്തടം, വിവിധ സംഘടനാ ഭാരവാഹികൾ, ഇടവക […]
Read more

ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച 10 കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

തൃശ്ശൂർ: ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ജാമ്യമില്ല വകുപ്പ് പ്രകാര കേസെടുത്തിരിക്കുന്ന പത്ത് കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടിതി നിര്‍ദ്ദേശിച്ചു.സംഭവുമായി ബന്ധപ്പെട്ട് 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ച സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന പത്ത് പേരേയും ജനുവരി 6 വരെ അറസ്റ്റ് ചെയ്യുവാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. ഡിസംബര്‍ എട്ടാം […]
Read more

കോട്ടയത്ത്‌ ഇൻഫാം രജതജൂബിലി ആഘോഷം; ദീപശിഖാ പ്രയാണത്തിന് തുടക്കം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇൻഫാം രജതജൂബിലി ദീപശിഖാ പ്രയാണവും വിളംബരജാഥയും കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ സംഘടനയുടെ സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിൽനിന്ന് ആരംഭിച്ചു. മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സമൂഹബലി നടത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലും വിവിധ കാർഷിക ജില്ലകളെ പ്രതിനിധീകരിച്ച് ഇരുപതിനാലു വൈദികരും സഹകാർമികരായി. പ്രാർഥനയ്ക്ക് ബിഷപ് മാർ മാത്യു അറയ്ക്കൽ നേതൃത്വം നൽകി. ബിഷപ്പുമാർ കത്തിച്ചു നൽകിയ ദീപശിഖ ഫാ. തോമസ് മറ്റമുണ്ടയിൽ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ […]
Read more

ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിലെ കൂടപ്പുഴയിൽ  കേബിൾ കുഴികൾ ഭീഷണി

തൃശ്ശൂർ: ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിൽ കൂടപ്പുഴ പ്രദേശത്ത്  കേബിൾ ഇടുവാൻ നിർമ്മിച്ച  കുഴികൾ ശരിയായ രീതിയിൽ മണ്ണ് ഇടാതെ വലിയ കുഴികളായി മാറിയത്തോടെ നിരവധി വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ പതിവായി. ഇതിനെതിരെ പ്രതിഷേധം ശക്തമായത്തോടെ നിയുക്ത വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ്റേയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഈ അപകട കുഴികൾ മണ്ണിട്ട് നികത്തി. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി  ഈ കുഴി കാണാത്തെ അപകടത്തിലായിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും  തലനാരിഴക്കാണ് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.  റോഡുകളിലെ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix