Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി; 1 ലക്ഷം വരെ മാസവരുമാനം

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്ത യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27-കാരൻ നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങി സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റിയ കഥയാണ് പങ്കുവച്ചത്. “ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നഗരജീവിതത്തേക്കാൾ സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് കൂടുതൽ സംതൃപ്തനെന്ന് യുവാവ് പറയുന്നു. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം […]
Read more

ഇന്ത്യയിലേക്കുള്ള കുവൈത്ത് എയർവേസ് വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ദമ്മാം വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. അഹമ്മദാബാദിലേക്ക് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് ഉണ്ടായിരിക്കും. കൊച്ചിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും മുംബൈയിലേക്ക് വെള്ളിയാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും സർവീസ് ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ […]
Read more

റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം; ഡ്രൈവർ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറിനിന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് വിഭാഗം അന്വേഷണം നടത്തി നിയമലംഘകനെ കണ്ടെത്തുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ സീറ്റിൽ നിന്ന് മാറിനിൽക്കുന്നത് വഴി സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്കും ഗുരുതര ഭീഷണി സൃഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് […]
Read more

എഫ്സിആർഎ പിൻവലിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചതായി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “നീ ആരാ എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി” എന്ന് പറയാൻ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ അതിവേഗത്തിൽ നടപ്പാക്കുന്നതിനെ വിമർശിച്ച അദ്ദേഹം, ചെറിയ പിഴവുകൾക്കുപോലും സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി. ചാരിറ്റി പ്രവർത്തനങ്ങളെ സംശയത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും എഫ്‌സിആർഎ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ […]
Read more

അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല; ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ സൃഷ്ടിച്ച് പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ ആരോപിച്ചു. എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കൈവശമുണ്ടെന്നും, ആരും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടക്കട്ടെ, തുടർന്ന് വിശദമായി പ്രതികരിക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

ധോണിയോടും കപിലിനോടും മാപ്പപേക്ഷിച്ച് യുവ്‌രാജ്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയെയും കപിൽ ദേവിനേയും വിമർശിച്ച പിതാവ് യോഗ്‌രാജ് സിങിന്റെ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്. ധോണിയോടും കപിൽ ദേവിനോടും മാപ്പ് ചോദിക്കുന്നതായി യുവരാജ് വ്യക്തമാക്കി. സ്‌പോർട്‌സ് ടാക്ക് പുറത്തുവിട്ട വീഡിയോയിലൂടെയാണ് യുവരാജിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ശരിയായതല്ലെന്ന് താൻ പിതാവിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി വിവാദ പരാമർശങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യുവരാജിന്റെ ഖേദപ്രകടനം. യുവരാജിന്റെ കരിയർ അവസാനിക്കാൻ കാരണം ധോണിയാണെന്നും, തനിക്കു ടീമിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിന് […]
Read more

ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടി; അന്വേഷിക്കാതെ എംവിഡി

തിരുവനന്തപുരം: കർണാടകയിൽ ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടി, വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിലേക്ക് മാറ്റിയ തട്ടിപ്പ് സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താതെ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിന് ഹാജരാകാതെയാണ് നിരവധി പേർ ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയിട്ടും അവ റദ്ദാക്കാനോ, വ്യാജരേഖകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെടാനോ നടപടി ഉണ്ടായിട്ടില്ല. മലപ്പുറം തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് പുറത്തുവന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ 40 ദിവസത്തിനുള്ളിൽ തന്നെ തിരിച്ചെടുക്കുകയും നിർണായക തസ്തികകളിൽ […]
Read more

ഈ ചൂട് സമയത്ത് കരിക്കിൻ വെള്ളം അമിതമായി കുടിക്കരുത്

ചൂടുകാലത്ത് വെള്ളം ധാരാളം കുടിക്കുന്നത് അത്യാവശ്യമാണ്. പലരും കരിക്കിൻ വെള്ളം കൂടുതൽ ഉപയോഗിക്കുന്നതും പതിവാണ്. എന്നാൽ അത് അമിതമായി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ കരിക്കിൻ വെള്ളത്തിൽ ഉണ്ടെങ്കിലും, ശരിയായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തേക്കാൾ പോലും കൂടുതലായി പൊട്ടാസ്യം ലഭിക്കാം. ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും ചൂടുകാലത്ത് പേശിവലിവ് തടയാനും ഇത് സഹായിക്കുന്നു. കൂടാതെ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ചെറിയ […]
Read more

റോഡ് ഷോയ്ക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിൽ യുഡിഎഫ് റോഡ് ഷോയ്ക്കിടെ, മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്കൽ ബീച്ചിൽ നടന്ന പരിപാടിക്കിടെയാണ് 75 കാരനായ മുഹമ്മദ് കോയ കുഴഞ്ഞുവീണത്. യുഡിഎഫ് സ്ഥാനാർഥി പി.എം.എ സമീറിന്റെ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് ബോധരഹിതനായി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശ മേഖലയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരം അറിഞ്ഞതോടെ റോഡ് ഷോ നിർത്തിവെച്ചു. […]
Read more

വർക്കലയിൽ യുവാക്കൾ തമ്മിലുണ്ടായ കൂട്ടയടി; എട്ട് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി, കഴിഞ്ഞ ശനിയാഴ്ച വക്കം പണയിൽകടവ് പാലത്തിന് സമീപം ഉണ്ടായ കൂട്ടയടിയിൽ വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരെയും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് പുതിയ സംഘർഷത്തിന് കാരണമായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇരുചക്രവാഹനങ്ങളിൽ എത്തിയ യുവാക്കളെ മറ്റൊരു സംഘം തടഞ്ഞതോടെ വാക്കേറ്റം ആരംഭിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer