Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

റിയാദ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കുവൈത്തിലെ ഏറ്റവും വലിയ ശുദ്ധീകരണശാലകളിലൊന്നായ ഇവിടെ പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. മാർച്ച് 19നും ഇതേ ശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ സൗദി അറേബ്യയ്ക്കെതിരെയും ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായതായി സൗദി പ്രതിരോധ […]
Read more

യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ; ‘അവശിഷ്ടങ്ങൾ കണ്ടെടുത്തു’

ടെഹ്‌റാൻ: യുഎസിന്റെ എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ അവകാശവാദം. സെൻട്രൽ ഇറാനിലെ ആകാശത്ത് നൂതന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനം തകർത്തതായാണ് ഐആർജിസി അറിയിച്ചത്. സംഭവത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു പറയുന്ന ചിത്രങ്ങളും ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് സൂചന. ഇതുവരെ യുഎസ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. അതിക്രമിച്ച് കടന്ന യുഎസ് യുദ്ധവിമാനം പൂർണ്ണമായും നശിച്ചുവെന്നും തകർന്നുവീണുവെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. പൈലറ്റിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ലെങ്കിലും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അവർ പറയുന്നു. ഇതിനുമുമ്പും യുദ്ധത്തിനിടെ […]
Read more

പ്രീപോൾ സർവേകൾ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെ.പി.സി.സി അംഗവും അഭിഭാഷകനുമായ ജെ.എസ് അഖിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ ‘ബാൻഡ്വാഗൺ ഇഫക്റ്റ്’ സൃഷ്ടിക്കപ്പെടുകയും അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത്തരം സർവേകളുടെ പ്രക്ഷേപണം […]
Read more

സ്ത്രീധനം ചോദിച്ച് ഭ‍ർത്താവിന്‍റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം, സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് ഹൈദരാബാദിലെ മിയാപൂരിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിലൂടെ 2020ൽ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽവച്ചാണ് വിവാഹം നടന്നത്. തുടർന്ന് ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. വിവാഹത്തിന് പിന്നാലെ നീരജ് കൂടുതൽ […]
Read more

ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം; പ്രതി റിമാൻഡിൽ

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ കൊല്ലപ്പെട്ട അന്തേവാസി ശ്രീനാഥ് ക്രൂരമർദനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ശ്രീനാഥിനെ നിയന്ത്രിക്കാൻ കെയർടേക്കർ മഹേഷ് വടി ഉപയോഗിച്ച് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മർദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത മഹേഷിനെ റിമാൻഡ് ചെയ്തു. രണ്ട് ദിവസം മുൻപ് സ്കൂളിലെ മുറിയിൽ ശ്രീനാഥിനെ അനക്കമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിലെ മുറിവുകൾ […]
Read more

ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്

കോഴിക്കോട്: ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്. പുറമേരി കടത്തനാട് രാജാസ് സ്കൂൾ മൈതാനിയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ആയിരങ്ങൾക്ക് ആവേശ നിമിഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അദ്ദേഹം റാലി ഉദ്ഘാടനം ചെയ്യാനെത്തിയത്. ഏഴുമണിക്ക് എത്തുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ വൈകിയാണ് എത്തിയത്. ഇതിനകം മൈതാനം നിറഞ്ഞിരുന്നു; റോഡുകളിലേക്കും ജനക്കൂട്ടം വ്യാപിച്ചു, ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം 35 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സർക്കാർ നേട്ടങ്ങളും മുൻ യു.ഡി.എഫ്. സർക്കാരുകളുമായുള്ള താരതമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുഭരണം തുടരേണ്ടതിന്റെ […]
Read more

രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’; ലേലത്തിൽ പോയത് റെക്കോർഡ് വിലയ്ക്ക്

ഇന്ത്യൻ ചിത്രകലക്ക് പുതുഭാവുകത്വം നൽകിയ രാജാ രവിവർമ്മയുടെ ചിത്രം റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. ‘യശോദയും കൃഷ്ണനും’ എന്ന ചിത്രം 167.20 കോടി രൂപയ്ക്ക് (17.9 മില്യൺ ഡോളർ) സ്വന്തമാക്കി. ദില്ലിയിൽ നടന്ന സാഫ്രോൺ ആർട്ട് സ്പ്രിംഗ് ലേലത്തിലാണ് ഈ ചരിത്ര വിൽപ്പന. ലോകത്തിലെ പ്രമുഖ വാക്സിൻ നിർമ്മാതാക്കളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം വാങ്ങിയത്. പുതിയ റെക്കോർഡ് കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റ എം എഫ് ഹുസൈൻയുടെ […]
Read more

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 90 ശതമാനം വർധന; ഏപ്രിലിൽ വെനിസ്വലേ എണ്ണ എത്തിയേക്കും

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധന. പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം മൊത്തം ഇറക്കുമതി 15% കുറഞ്ഞിട്ടുണ്ടെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 90% ഉയർന്നു. യുദ്ധ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എൽപിജി ഇറക്കുമതി 40% ഇടിഞ്ഞു. 2025 ഡിസംബറിലും 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഈ കുറവ്. എന്നാൽ യുദ്ധ സാഹചര്യത്തിൽ അമേരിക്ക […]
Read more

ഡോക്ടറെ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ മർദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ജലീലിനെ നാല് സ്ത്രീകൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. സ്വകാര്യ ക്ലിനിക്കിലെ പരിശോധന മുറിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജിതക്കും അശ്വതിക്കും പരിക്കേറ്റതായി അറിയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ സ്ത്രീയെ ഗുരുതരാവസ്ഥയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാപിഴവ് ആരോപിച്ചാണ് ആക്രമണമെന്ന […]
Read more

സന്ദർശകർക്കായി വിസ നീട്ടൽ നടപടികൾ ആരംഭിച്ചു; സൗദി അറേബ്യ

റിയാദ്: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്കായി സൗദി പാസ്‌പോർട്ട് വകുപ്പ് വിസ കാലാവധി നീട്ടൽ നടപടികൾ ആരംഭിച്ചു. 2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച് വിസ പുതുക്കാം. ഇതനുസരിച്ച് 2026 ഏപ്രിൽ 18 വരെ കാലാവധി നീട്ടി ലഭിക്കും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച ഉംറ, […]
Read more

Recent News

Advertisement
WhiteswanTV Footer