Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പ്; നിർമാണം ഇഴയുന്നു

വയനാട്: മുണ്ടക്കൈ –ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ മന്ദഗതിയിലായി. കഴിഞ്ഞ മാസം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചതിനു മുൻപ് പ്രതിദിനം 1500ലധികം തൊഴിലാളികളെ വിന്യസിച്ച് നിർമാണം വേഗത്തിൽ പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് തൊഴിലാളികളുടെ എണ്ണം കുറയുകയും പ്രവൃത്തികൾ മന്ദഗതിയിലാകുകയും ചെയ്തു. സാമ്പത്തിക വർഷാവസാനത്തോടെ വിവിധ റോഡ് നിർമാണങ്ങൾ പൂർത്തിയാക്കേണ്ടതായതിനാൽ തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റിയതും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. […]
Read more

പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ നിരോധനം; കർശന നിർദേശം

കണ്ണൂർ: പോളിങ് ബൂത്തിനുള്ളിൽ നിന്ന് വോട്ട് ചെയ്യുന്ന ചിത്രങ്ങളോ സെൽഫികളോ എടുക്കുന്ന പ്രവണതയ്ക്ക് ഇനി വിരാമം. ഇനി മുതൽ പോളിങ് ബൂത്തിനുള്ളിൽ ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വോട്ടർമാർ അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വോളന്റിയർമാർക്ക് കൈമാറി ടോക്കൺ സ്വീകരിക്കണം. ഇതിനായി ബൂത്തിന് പുറത്ത് പ്രത്യേക മൊബൈൽ ഫോൺ ഡിപ്പോസിറ്റ് സൗകര്യം ഒരുക്കാൻ […]
Read more

അതിജീവിതമാർക്കെതിരെ സൈബർ അധിക്ഷേപം; പോലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ അതിജീവിതമാർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി. വ്യക്തിഹത്യയും അപമാനവും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അതിജീവിതമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തുക്കളായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയുമാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസിലെ അതിജീവിത, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തര അധിക്ഷേപം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി […]
Read more

PNG കണക്ഷൻ 50 ലക്ഷമായി ഉയർത്താൻ പദ്ധതി; വ്യാപനത്തിന് സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന രംഗത്ത് മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎൻജി (പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിൽ ഉപയോഗിക്കുന്ന എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കളെ മാറ്റാൻ പ്രോത്സാഹിപ്പിക്കാനും, ഇതിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുമാണ് നിർദേശം. ആഗോള യുദ്ധസാഹചര്യങ്ങൾ എൽപിജി വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറക്കുമതിക്കായി കപ്പൽ ഗതാഗതത്തെ ആശ്രയിക്കുന്ന എൽപിജി വിതരണത്തിൽ […]
Read more

“അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

അമൽ,പത്മകുമാർ സിബി തോമസ്,അക്ഷയ് ജോഫി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി തോമസ് കഥയെഴുതി സംവിധാനം ചെയ്ത “അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ മധുപാൽ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വൈറ്റ്‌സ്വാന്‍ ടിവി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജനീഷ് നിർവ്വഹിക്കുന്നു. സന അംജദ്,ഗിൽഡ അഞ്ജന മിശ്ര,കാർത്തിക അപർണ അപ്പു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റര്‍-സോബിന്‍ സോമന്‍,സംഗീതം- ജെയ്‌സണ്‍ ജോൺ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടിഎം സൂരജ്. സതീഷ് എന്ന […]
Read more

പ്രതിപക്ഷ വാദങ്ങൾ നുണകളുടെ പുനരാവർത്തനം മാത്രം; പിണറായി

2011–16 കാലത്തെ യു.ഡി.എഫ്. സർക്കാർ 4,43,000 വീടുകൾ പണിതുനൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന വിമർശനം ശക്തമാകുന്നു. നിയമസഭാ രേഖകൾ പ്രകാരം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ ഭവനപദ്ധതികളിലൂടെ നിർമിച്ച വീടുകളുടെ എണ്ണം നാലായിരത്തിൽ താഴെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങളെ ബാധിക്കുന്ന വികസന-ക്ഷേമ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം, നുണപ്രചാരണങ്ങൾക്കാണ് പ്രതിപക്ഷവും യു.ഡി.എഫും മുൻതൂക്കം നൽകുന്നതെന്ന ആരോപണവും ഉയരുന്നു. വസ്തുതകളോട് ബന്ധമില്ലാത്ത ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നുവെന്ന വിമർശനവും ഉണ്ട്. […]
Read more

ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: മണിമല നെല്ലുവേലിൽ ജോമി ജോസഫ് (45) എന്നയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുക്കൾക്ക്, ദുർഗന്ധം വമിക്കുന്നതിനൊപ്പം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ […]
Read more

ഐപിഎൽ പോരാട്ടത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ക്രിക്കറ്റ് മത്സരമെന്ന പരിധി കടന്ന് ആഗോള ബിസിനസ് വേദിയായി മാറിയ ഐ.പി.എല്ലിന്റെ 19-ാമത് സീസണിന് ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മത്സരം വൈകീട്ട് 7.30ന് ആരംഭിക്കും. കഴിഞ്ഞ സീസണിലെ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 31ന് ബെംഗളൂരുവിൽ നടക്കും. ആകെ […]
Read more

ഡൽഹിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തനായ കെ. സുധാകരനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ. സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലും പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നറായി പ്രഖ്യാപിച്ചതും […]
Read more

ഭർത്താവിനെതിരെ അസ്വാഭാവിക ലൈംഗികബന്ധാരോപണം; ഐപിസി 377 പ്രകാരം കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ഭോപ്പാൽ: ഭർത്താവിനെതിരെ ഭാര്യ ഉന്നയിച്ച അസ്വാഭാവിക ലൈംഗിക ബന്ധ ആരോപണം നിലവിലുള്ള നിയമപ്രകാരം നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി ഗ്വാളിയോർ ബെഞ്ച് റദ്ദാക്കി. എഫ്.ഐ.ആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്‌കെ വിധി പ്രസ്താവിച്ചു. പരാതിക്കാരി ഉന്നയിച്ച നിർബന്ധിത അസ്വാഭാവിക ലൈംഗിക പ്രവൃത്തികൾ സംബന്ധിച്ച ആരോപണങ്ങൾ ശരിവെച്ചാലും, അവ ദാമ്പത്യബന്ധത്തിനുള്ളിലാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) സെക്ഷൻ 377 പ്രകാരം […]
Read more

Recent News

Advertisement
WhiteswanTV Footer