Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണം; മൂന്ന് പേർ ആശുപത്രിയിൽ

കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണമുണ്ടായെന്ന പരാതിയിൽ സംഘർഷാവസ്ഥ. സംഭവത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം ബോർഡുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പുതിയ ബോർഡുകൾ സ്ഥാപിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവർ ആരോപിച്ചു. സംഘടിച്ചെത്തിയ സി.പി.എം […]
Read more

കരയുദ്ധത്തിനെത്തുന്ന യുഎസിന് നരകമൊരുക്കാൻ ഒരുങ്ങി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാനും സൈനിക സജ്ജീകരണം ശക്തമാക്കി. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടു. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അത്തരമൊരു ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ […]
Read more

റോഡിൽ കാർ ഡ്രിഫ്റ്റിങ്; ലംബോർഗിനി ഉടമയ്‌ക്കെതിരെ കേസ്‌

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ എം.ജി. റോഡിൽ അപകടകരമായി വാഹനാഭ്യാസം നടത്തിയ ലംബോർഗിനിക്ക് വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തിൽ കാർ ഉടമ റിക്കി റായിക്കെതിരെ കബൺ പാർക്ക് ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരുവിലെ മുൻ അധോലോക കുറ്റവാളിയായ മുത്തപ്പ റായിയുടെ മകനാണ് റിക്കി റായി. ശനിയാഴ്ച രാത്രി തിരക്കേറിയ നഗരത്തിൽ അപകടകരമായി വാഹനം ഓടിച്ചതിനെ തുടർന്ന് ലംബോർഗിനി പോലീസ് പിടിച്ചെടുത്തു. ഡൽഹിയിൽ നിന്നാണ് കാർ വാങ്ങിയതെന്നും, കർണാടകയിൽ എത്തിച്ച ശേഷം റീ-രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും […]
Read more

മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ചു; ബെംഗളൂരുവില്‍ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: ബെംഗളൂരു പിഇഎസ് സർവകലാശാലയിൽ മുസ്ലിം വിദ്യാർത്ഥിയെ അധ്യാപകൻ ‘തീവ്രവാദി’ എന്ന് വിളിച്ചതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. ക്ലാസ് എടുക്കുന്നതിനിടെ പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെ ആണ് അഫാൻ എന്ന വിദ്യാർത്ഥിയ്ക്കെതിരെ ആക്രോശിച്ച് അധിക്ഷേപം നടത്തിയതായതയാണ് ആരോപണം. ക്ലാസിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു വിവാദപരമായ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോയിൽ അധ്യാപകൻ വിദ്യാർത്ഥിയോട് ആക്രോശിക്കുന്നതും കാണാം. ‘നാണമില്ലേ… ഇന്ന് ഞാൻ ശാന്തമായി ക്ലാസ് എടുക്കണമെന്നായിരുന്നു വിചാരിച്ചത്…’ എന്നിങ്ങനെ ആരംഭിച്ച അധ്യാപകന്റെ പരാമർശങ്ങൾ […]
Read more

നേമം മണ്ഡലത്തിലെ പരസ്യ സംവാദം; അസൗകര്യമെങ്കിൽ തിയതി മാറ്റാം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിന് തീയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി. ശിവൻകുട്ടി അറിയിച്ചു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മറ്റേതെങ്കിലും തീയതി നിർദേശിക്കാമെന്നും രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറാകൂ എന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മര്യാദകേടാണെന്നും, പരസ്യ സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കും തനിക്ക് എ പ്ലസുമാകും എന്നും ശിവൻകുട്ടി പരിഹസിച്ചു. നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് രാജീവ് […]
Read more

സലാല തുറമുഖത്തേക്ക് ഡ്രോൺ ആക്രമണം; ഒരാൾക്ക് പരിക്ക്

മസ്കറ്റ്: ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തുറമുഖത്ത് ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ തുറമുഖത്തിലെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

മംഗളൂരുവിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി

മംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് – 46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ കാറിടിച്ച് താഴെയിട്ടശേഷം ആക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു. രക്തം വാർന്ന് സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനു കീഴിലുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് […]
Read more

ഉംറയ്ക്ക് പോയ മലയാളി തീർത്ഥാടക സൗദി അറേബ്യയിൽ മരണപെട്ടു

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്റെ ഭാര്യ ലൈല (50) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒന്നര മാസം മുൻപാണ് ഉംറ നിർവഹിക്കാൻ ലൈല സൗദിയിലെത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് […]
Read more

പീഡനപരാതിയിൽ അണ്ണാ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: വിദ്യാർഥിനിയുടെ ലൈംഗികപീഡനപരാതിയെ തുടർന്ന് അണ്ണാ സർവകലാശാലയിലെ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥിനിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സർവകലാശാലയ്ക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകനെതിരെ വകുപ്പുതല നടപടിയും കർശന ശിക്ഷയും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. സാഹചര്യം ഗുരുതരമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജ്ഞാനവേലിനെ പിടികൂടുകയായിരുന്നു. സർവകലാശാല സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ചെന്നൈ കോട്ടൂർപുരം വനിതാ […]
Read more

മാലിന്യ നിയമങ്ങൾ പുതുക്കി; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും

ഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടുമാലിന്യം ഉൾപ്പെടെ ഇനി മുതൽ നാല് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് സംസ്കരിക്കേണ്ടത്. ഇതനുസരിച്ച് ഹരിതകർമസേനയുടെ പ്രവർത്തനത്തിലും മാറ്റം വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ ഏപ്രിൽ 1 മുതൽ പ്രവർത്തനം ആരംഭിക്കും. മാലിന്യങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിക്കണം. ഒന്നാമത് ജൈവ മാലിന്യം — ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും. രണ്ടാമത് അജൈവ മാലിന്യം […]
Read more

Recent News

Advertisement
WhiteswanTV Footer