Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

മലയാളത്തിലെ ആദ്യ ഹൊറർ കോമഡി ചിത്രം “കറക്കം” ; വീഡിയോ ഗാനം പുറത്തിറങ്ങി

മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്തിറങ്ങി. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഈ ഗാനം പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ടി സീരീസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീതാവകാശങ്ങളും. സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവം ഈ ഗാനം സമ്മാനിക്കുന്നു. പരിചിതമായ സംഗീത ശൈലികളിൽനിന്ന് മാറിനിൽക്കുന്ന, തികച്ചും വ്യത്യസ്തവും […]
Read more

ഡീപ് ഫെയ്ക്ക് വീഡിയോകൾക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ

ന്യൂഡൽഹി: തന്റെ പേരും രൂപവും ശബ്ദവും അനുമതിയില്ലാതെ നിർമിത ബുദ്ധി ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡീപ്ഫേക്ക് വീഡിയോകൾക്കും ആൾമാറാട്ടത്തിനുമെതിരേ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗംഭീർ കേസ് ഫയൽചെയ്തത്. തന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ ഉള്ളടക്കം നിർമിക്കുന്നവർക്കെതിരെ 2.5 കോടി രൂപ നഷ്ടപരിഹാരവും ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. തന്റെ പേരും മുഖവും ശബ്ദവും ആയുധമാക്കി അജ്ഞാതരായ വ്യക്തികൾ വ്യാജവാർത്തകൾ […]
Read more

റോഡിന് കുറുകെ നായ ചാടി; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: അത്തോളിയിൽ റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു. മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി […]
Read more

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഫെബ്രുവരി 17ന് വാട്‌സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. […]
Read more

ക്ഷേത്ര സമീപത്തായി ഒരു കൂട്ടം പെരുമ്പാമ്പുകൾ; ആക്രമിക്കില്ലെന്ന് വനംവകുപ്പ്

കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ […]
Read more

കോതമംഗലത്ത് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി: കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. പീരുമേട് ഏലപ്പാറ ഹെലിബെറിയയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ അനന്തു പ്രസാദ്‌ (24) എന്നിവരിൽ നിന്നും പിടികൂടിയത്. നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. പ്രതികൾ മയക്ക് മരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന […]
Read more

കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: കെഎസ്‌യു അധ്യക്ഷ സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെയാണ് ഈ തീരുമാനം. പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഒഴിവാക്കപ്പെടുകയായിരുന്നു. സീറ്റ് സാധ്യത ഇല്ലാതായതോടെ കെഎസ്‌യു കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പുതുതലമുറയോടുള്ള അവഗണന സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് കെഎസ്‌യു വിമര്‍ശനം.
Read more

പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ല; എ. വിജയരാഘവൻ

പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന “കരടുകളെ” എടുത്തുകളയും എന്നും, വർഗ്ഗശത്രുവിന് സൂചികുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്. അതേസമയം, പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിയെതിരെ പി.കെ ശശി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. “സ്പിരിറ്റ് […]
Read more

മുട്ടകളിൽ ഇനി മുതൽ എക്സ്പിയറി ഡേറ്റ് നിർബന്ധം; ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് : ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്‍റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. […]
Read more

സ്റ്റേ അനുവദിക്കില്ലെന്ന് കോടതി; വെള്ളാപ്പള്ളി നടേശന് തിരിച്ചടി

എറണാകുളം: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർമാരെ നീക്കിയ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശം. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. മാർച്ച് 12-നാണ് ഹൈ കോടതി വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. എം കെ. […]
Read more

Recent News

Advertisement
WhiteswanTV Footer