Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

സൈനികന്റെ വീരമൃത്യു; അഞ്ചാം നാൾ കുഞ്ഞ് പിറന്നു

കുവൈത്ത്: രാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ കുടുംബത്തിന് പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു. അദ്ദേഹം വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം, ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പിതാവിന്‍റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുട്ടിക്ക് ഫാരിസ് എന്ന് പേരിട്ടു. രാജ്യത്തിനായി ജീവൻ നൽകിയ ഉദ്യോഗസ്ഥന്റെ വേർപാടിൽ കുവൈറ്റ് ദുഃഖിക്കുമ്പോൾ, നവജാത ശിശു പ്രതീക്ഷയുടെ പ്രതീകമായി മാറി. “അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്‍റെ അഭിമാനകരമായ ഓർമ്മകൾ […]
Read more

പി. ജെ. ജോസഫ് മത്സരിക്കില്ല; തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് പുതിയ സ്ഥാനാർത്തി

ഇടുക്കി: തൊടുപുഴയിൽ തലമുറമാറ്റം. പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി – മോൻസ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വർഗീസ് മാമൻ, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാൻ, തൃക്കരിപ്പൂർ – ജോൺസ് മാത്യു […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റകാരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസിലാണ് ഇപ്പോൾ വിധി പുറത്തു വന്നിരിക്കുന്നത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ […]
Read more

ഇന്ധന പ്രതിസന്ധി; ബുധനാഴ്ച പൊതു അവധി

കൊളംബോ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ ശ്രീലങ്കയിൽ പ്രവൃത്തിദിനങ്ങൾ കുറച്ചു. ഇനി മുതൽ ആഴ്ചയിൽ നാല് ദിവസമായിരിക്കും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ദിവസങ്ങൾ. നിലവിലെ അഞ്ച് ദിവസത്തെ പ്രവൃത്തിവാരമാണ് ഇങ്ങനെ ചുരുക്കിയത്. എല്ലാ ബുധനാഴ്ചകളും പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകൾക്ക് പുറമേ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ മാതൃക പിന്തുടരാൻ നിർദേശം നൽകിയതായി ശ്രീലങ്കൻ അവശ്യസേവന കമ്മിഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി വ്യക്തമാക്കി. ശ്രീലങ്കൻ പ്രസിഡന്റ് […]
Read more

നീണ്ട ഏഴ് വർഷത്തെ പക; കോടതി വെറുതെ വിട്ടയാളെ മകൻ കൊലപ്പെടുത്തി

എറണാകുളം: മഞ്ഞപ്രയിലെ കൊലപാതകം നാടിനെ നടുക്കി. വസ്തുതർക്കത്തെ തുടർന്നുണ്ടായ അയൽവാസികളിലിടയിലുള്ള സംഘർഷം രണ്ട് കുടുംബങ്ങളിലെ ഗൃഹനാഥന്മാരുടെ ജീവനാണ് എടുത്തത്. 2018-ലാണ് കാളാംപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ടേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഈ കേസിൽ തിങ്കളാഴ്ച വെടിയേറ്റ് മരിച്ച കിലുക്കൻ ജോസും സഹോദരനും പ്രതികളായിരുന്നു. പിന്നീട് കോടതി വെറുതെവിട്ടതിനെ തുടർന്ന് ജോസ് കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. പിതാവിന്റെ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന വേദന കാളാംപറമ്പൻ ജോസിന്റെ മകനായ പോളിക്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. […]
Read more

രാത്രി കനാൽ പൊട്ടി; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർച്ചയെ തുടർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും വെള്ളത്തിൽ ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30ഓടെ കളപ്പില വേട്ടക്കോട് നിരപ്പുവിള പ്രദേശത്തായിരുന്നു സംഭവം. ഓയൂർ–കൊട്ടിയം ഭാഗങ്ങളിലേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലേക്കും വെള്ളം എത്തിക്കുന്ന കനാലിന്റെ ഏകദേശം നൂറ് മീറ്റർ ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് മാറി സമീപത്തെ വയലുകളിലേക്ക് അതിവേഗം കുത്തിയൊഴുകി. പ്രദേശത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിലാഴ്ന്നു. ആയിരക്കണക്കിന് വാഴച്ചെടികൾ […]
Read more

എൽ നിനോ മുന്നറിയിപ്പ്: ഇന്ത്യയിൽ മൺസൂൺ മഴ കുറയാൻ സാധ്യത

ന്യൂഡൽഹി:ഇന്ത്യയിൽ ഇത്തവണ മൺസൂൺ മഴ സാധാരണയേക്കാൾ കുറയാനിടയുണ്ടെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതിലൂടെ ഉണ്ടാകുന്ന എൽ നിനോ പ്രതിഭാസമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ(എൻ.ഒ.എ.എ.) പ്രകാരം, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ എൽ നിനോ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യയിൽ ചൂട് ഉയരുകയും മൺസൂൺ മഴ ദുർബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്. എൻ.ഒ.എ.എ.യുടെ കാലാവസ്ഥ പ്രവചന കേന്ദ്രമായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർയുടെ കണക്കുകൾ പ്രകാരം, ജൂൺ–ഓഗസ്റ്റ് […]
Read more

ഹോർമുസ് പ്രതിസന്ധി; ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ധാരണയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ഇറാനുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതുപോലെ, ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്.യുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ പല രാജ്യങ്ങളോടും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തിൽ ഇന്ത്യയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയോട് […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർ; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻറി 20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20 സ്ഥാനാർഥികളായിരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപിയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് […]
Read more

സൂര്യ മമിത ബൈജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘വിശ്വനാഥ് & സൺസ്’ ന്റെ; ടീസർ പുറത്ത്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് & സൺസ്’ എന്ന സിനിമയുടെ ടീസർ പുറത്ത്. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിൽ സൂര്യയെത്തുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. പ്രണയവും ആക്ഷനും ചേർന്നതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40കാരനും 20കാരിയും തമ്മിലുള്ള പ്രണയത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് ചിത്രത്തിൽ സംവിധായകൻ ശ്രമിക്കുന്നത്. നേരത്തെ, പുറത്തുവന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വ്യത്യസ്തമായ പ്രണയം, ലക്ഷ്യബോധമുള്ള കുടുംബം — ഒരു സമ്പൂർണ എന്റർടെയ്‌നറുമായി […]
Read more

Recent News

Advertisement
WhiteswanTV Footer