Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കാട്ടാനാക്രമണം; കർഷകനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു

മലപ്പുറം: ടി.കെ. കോളനിയിലെ വെള്ളുത്തേടത്ത് ദാസൻ (54), മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും താമസക്കാരനുമാണ്, ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പിടിച്ചത്. കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികളും വീട്ടിലേക്ക് മടങ്ങുമ്പോൾ, പുന്തോട്ടംകടവ് പുഴയിൽ മുഖം കഴുകുന്നതിനിടെ സമീപത്തെ കാട്ടിൽ നിന്നുള്ള കാട്ടാന ദാസനെ പിന്നിൽ നിന്ന് തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് എറിയുകയായിരുന്നു. സമീപത്തുള്ളവർ ബഹളം വച്ച് ആനയെ പിന്തിരിപ്പിക്കുകയും ചെയ്തു. ദാസനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമല്ലാത്തതിനാലും […]
Read more

ജി.വി പ്രകാശ് നായകനാകുന്ന “ഹാപ്പി രാജ്” ; മാർച്ച് 27 ന് തിയേറ്ററുകളിലേക്ക്

ജി.വി. പ്രകാശ് കുമാർ നായകനാകുന്ന ‘ഹാപ്പി രാജ്’ മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മറിയ രാജ എലാഞ്ചെഴിയൻ ആണ് ഈ കോമഡി റൊമാന്റിക് എന്റർടെയിനർ ചിത്രം സംവിധാനം ചെയ്യുന്നത്. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ […]
Read more

SIR ബി.എൽ.ഒ.മാരുടെ പ്രതിദിന വേതനം 20 രൂപയിൽ താഴെ

മലപ്പുറം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിക്കുമ്പോൾ അത് 2000 രൂപയാക്കി കുറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എൽ.ഒമാർ രംഗത്ത്. നാലുമാസത്തെ ജോലിക്കായി പ്രതിദിനം 20 രൂപക്കു താഴെയുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. കേരളത്തിൽ നവംബർ 4 മുതൽ ഫെബ്രുവരി 21 വരെ വോട്ടർ പട്ടിക പരിഷ്‌കരണം നടന്നിരുന്നു. രാവും പകലുമില്ലാതെ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച എല്ലാ ജോലികളും ബി.എൽ.ഒമാർ ഏറെ വെല്ലുവിളികൾ […]
Read more

മേയറായിട്ട് രണ്ട് മാസം മാത്രം; കൊച്ചി മേയർ വി.കെ. മിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. വിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം. കഴിഞ്ഞ തവണ കൗൺസിലർ ആയിരുന്നപ്പോൾ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയം പണിയുന്നതിന്റെ ഭാഗമായി കളവത്ത് ക്രോസ്സ് റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്. റോഡിന്റെ നവീകരണത്തിന് അപ്പാർട്മെന്റ് കൺസ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ചു. ഈ തുകയിൽ നിന്ന് റോഡ് നവീകരണത്തിനായി കൗൺസിലർ ആയിരുന്ന ഇന്നത്തെ […]
Read more

ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനിടെ 13 വയസ്സുള്ള മകന്റെ മുന്നിൽ ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം . യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്, രാജ്കുമാർ ഗുപ്ത (42), സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നുവെങ്കിലും ഗുജറാത്തിലെ സൂറയിൽ നിന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത (30) പോലീസിനോട് […]
Read more

ദുബായിലേക്ക് പറക്കാന്‍ ആളില്ല; 600 സീറ്റുള്ള വിമാനത്തില്‍ വെറും 25 യാത്രക്കാര്‍

ഗള്‍ഫ്: ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും ആളില്ലാത്ത നിലയിലാണ് പറക്കുന്നത്. പാരീസില്‍ 600 സീറ്റുള്ള എയര്‍ബസില്‍ വെറും 25 യാത്രക്കാര്‍ മാത്രം ഉണ്ടായതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ തിരക്ക് ഉണ്ടെങ്കിലും തിരിച്ചുവരുമ്പോൾ യാത്രക്കാര്‍ കുറവായതിനാല്‍ എമിറേറ്റ്‌സ് പല വിമാനങ്ങളും കാലിയായി പറക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്റെ മിസൈല്‍ ഭീഷണിയും സ്ഥിതിഗതിയെ മോശമാക്കി; കഴിഞ്ഞ തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിലെ […]
Read more

പരീക്ഷയിൽ ആൾമാറാട്ടം; പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് ഇരുപതുകാരൻ

കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് ഇരുപതുകാരൻ. പരീക്ഷ എഴുതിയ മുഹമ്മദ്‌ മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് […]
Read more

താനൂരിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രചാരണത്തിന് ഇറങ്ങാതെ വി. അബ്ദുറഹ്മാൻ

താനൂർ: എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ വി. അബ്ദുറഹ്‌മാൻ. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. വീണ്ടും സ്ഥാനാർഥിയാക്കിയതിൽ നീരസമുണ്ടെന്നാണ് സൂചന. ഞായറാഴ്ച സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെയാണ് തീരുമാനം. മന്ത്രി വി.അബ്ദുറഹ്‌മാനെ താനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിയുടേതാണ് . എന്നാൽ പ്രഖ്യാപനം കഴിഞ്ഞ മൂന്ന് ദിവസവും പ്രചാരണത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരിക്കുകയാണ്. സിപിഎമ്മിന്റെ മറ്റ് സ്ഥാനാർഥികൾ ഇതിനിടയിൽ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ പര്യടനം നടത്തിയിരുന്നു, എന്നാൽ […]
Read more

കൊച്ചിയിൽ സ്ഥാനാർഥി പ്രതിസന്ധി; യുഡിഎഫും എൻഡിഎയും മങ്ങുമ്പോൾ എൽഡിഎഫ് സജ്ജമായി കളത്തിലേക്ക്

തോപ്പുംപടി: കൊച്ചിയിൽ സ്ഥാനാർഥി അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തിറങ്ങിയിട്ടും ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎക്കും ഇതുവരെ സ്ഥാനാർഥിയില്ലാത്തതിനാൽ, ഇരുവിഭാഗം പ്രവർത്തകരും കളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതേസമയം, എൽഡിഎഫ് രംഗത്ത് ശക്തമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർഥി കെ.ജെ. മാക്‌സിയുടെ റോഡ് ഷോ ആരംഭിക്കുകയും വിവിധ മേഖലകളിൽ പര്യടനം പുരോഗമിക്കുകയും ചെയ്യുന്നു. ഞായറാഴ്ച മുതൽ തന്നെ ബോർഡുകളും പോസ്റ്ററുകളും പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു. യുഡിഎഫ് പ്രവർത്തകർ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും […]
Read more

കോഫിസ്റ്റോറിൽ പട്ടാപകൽ വീണ്ടും കടുവ ആക്രമണം; മൂന്ന് മാസത്തിൽ 21 പശുക്കൾക്ക് ജീവഹാനി

മറയൂർ: മൂന്നാർ കോഫിസ്റ്റോർ മേഖലയിൽ വീണ്ടും കടുവ ഭീഷണി ഉയർന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ജനവാസ മേഖലയിലിറങ്ങിയ കടുവ, പ്രദേശവാസിയായ മണികണ്ഠന്റെ പശുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കഴുത്തിൽ കടിച്ച ശേഷം വാഹന ശബ്ദം കേട്ടതോടെ കടുവ തേയിലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിന് മുമ്പ് പാമ്പൻമലയിൽ സതീഷിന്റെ പശുവിനെയും കിടാവിനെയും കടുവ കൊന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഫിസ്റ്റോർ, ചട്ടമൂന്നാർ, പാമ്പൻമല പ്രദേശങ്ങളിൽ മാത്രം 21 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തേയിലത്തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer