നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിച്ച ഹണി എം വർഗീസിന് സ്ഥലംമാറ്റം
കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഹണി എം വർഗീസിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം.
Read more

