Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

പാറശ്ശാലയിൽ വീണ്ടും ചുവപ്പ്; സി.കെ. ഹരീന്ദ്രൻ വിജയിച്ചു

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ വിജയം നേടി. 15,013 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. ഹരീന്ദ്രൻ 69,149 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി നെയ്യാറ്റിൻകര സനൽ 54,136 വോട്ടുകളും ബിജെപി സ്ഥാനാർഥി ഗിരീഷ് നെയ്യാർ 29,919 വോട്ടുകളും നേടി. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന പാറശ്ശാല, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിയമസഭാ മണ്ഡലമാണ്. കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ മണ്ഡലം തമിഴ്‌നാട്ടിലെ കന്യാകുമാരി […]
Read more

തിരൂരങ്ങാടിയില്‍ പി എം എ സമീര്‍ വൻ ഭൂരിപക്ഷത്തിൽ വിജയം നേടി

മലപ്പുറം: ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.എം.എ. സമീർ വൻ ഭൂരിപക്ഷത്തോടെ വിജയം നേടി. 63,387 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമീറിന്റെ ജയം. സമീർ 1,11,869 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സിപിഐ സ്ഥാനാർഥി അജിത് കൊളാടി 48,482 വോട്ടുകളും ബിജെപി സ്ഥാനാർഥി റിജു സി. രാഘവ് 11,497 വോട്ടുകളും നേടി. മുസ്ലിം ലീഗിന്റെ പരമ്പരാഗത കോട്ടകളിലൊന്നായ തിരൂരങ്ങാടി മണ്ഡലത്തിൽ 2001 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർഥികൾ […]
Read more

യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ്കുമാർ ജോസഫിന് ചാലക്കുടിയിൽ വിജയം

തൃശ്ശൂർ: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ സനീഷ് കുമാർ ജോസഫ് വിജയം നേടി. 23,156 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. സനീഷ് കുമാർ ജോസഫ് 71,202 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ബിജു എസ. ചിറയത്ത് 48,046 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ചാർളി പോൾ 16,030 വോട്ടുകളും നേടി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന […]
Read more

3-ാം തവണയും കോട്ടയം വിട്ടുകൊടുക്കാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻ വിജയം നേടി. 35,986 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ 68,893 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽ കുമാർ 32,907 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പി. അനിൽ കുമാർ 9,726 വോട്ടുകളും നേടി. മധ്യകേരളത്തിലെ നിർണായക മണ്ഡലമായ കോട്ടയം ഇത്തവണയും ആവേശകരമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മുൻ ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ തിരുവഞ്ചൂർ […]
Read more

യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാതെ തരൂര്‍; പി പി സുമോദിന് രണ്ടാമൂഴം

പാലക്കാട്: യുഡിഎഫ് തരംഗം സംസ്ഥാനമൊട്ടാകെ ശക്തമായിരുന്നെങ്കിലും തരൂര്‍ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ആധിപത്യം തുടർന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി.പി. സുമോദ് 11,910 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. സുമോദ് 60,557 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ.സി. സുബ്രഹ്മണ്യൻ 48,647 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം. സുരേഷ്ബാബു 21,162 വോട്ടുകളും നേടി. പട്ടികജാതി സംവരണ മണ്ഡലമായ തരൂര്‍ രൂപീകരിച്ച ശേഷം എൽഡിഎഫിന്റെ ശക്തികേന്ദ്രമായി തുടരുന്ന മണ്ഡലമാണിത്. ഇടത് പക്ഷത്തിന്റെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തരൂരിൽ, മുൻപ് […]
Read more

അമ്പലപ്പുഴയിൽ ജി. സുധാകരൻ വിജയിച്ചു

ആലപ്പുഴ: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ജി. സുധാകരൻ ശ്രദ്ധേയമായ വിജയം നേടി. 69,511 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. സുധാകരന് 69,511 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 43,548 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 14,795 വോട്ടുകളും നേടി. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളും ചേർന്നതാണ് അമ്പലപ്പുഴ […]
Read more

പേരാമ്പ്രയിൽ ഇടതുകോട്ട പൊളിച്ച് ഫാത്തിമ തഹ്‌ലിയയുടെ വമ്പൻ വിജയം

കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ചെങ്കോട്ടകളിലൊന്നായ പേരാമ്പ്രയിൽ ചരിത്രം തിരുത്തി യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‌ലിയ മിന്നും വിജയം സ്വന്തമാക്കി. പതിറ്റാണ്ടുകളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ മാറ്റം സൃഷ്ടിച്ചാണ് തഹ്‌ലിയയുടെ വിജയം. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെയാണ് അവർ പരാജയപ്പെടുത്തിയത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി. തഹ്‌ലിയ തന്റെ കുറിപ്പിൽ “എല്ലാ കോട്ടകൊത്തളങ്ങളും ഒരുദിവസം പുരാവസ്തുവാകും, എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും” എന്ന വരികളിലൂടെ മാറ്റത്തിന്റെ സന്ദേശമാണ് […]
Read more

തൃക്കാക്കരയിൽ ഉമ തോമസിന് വമ്പൻ ഭൂരിപക്ഷത്തിൽ വിജയം

എറണാകുളം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഉമ തോമസ് വൻ വിജയം നേടി. 50,211 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഉമ തോമസിന് 83,375 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21,424 വോട്ടുകളും നേടി. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയിലെ 31, 33, 34, 36 മുതൽ 51 വരെയുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് ഈ മണ്ഡലം. […]
Read more

ഒരു വീട്ടിലേക്ക് എംപിയും എംഎൽഎയും; വികെ ശ്രീകണ്ഠൻ എംപി, കെഎ തുളസി എംഎൽഎ

പാലക്കാട്: ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല കേരള രാഷ്ട്രീയത്തിലെ അപൂർവമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഒരേ വീട്ടിൽ നിന്ന് ഒരാൾ എംപിയായും മറ്റൊരാൾ എംഎൽഎയായും തിരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി. പാലക്കാട് എംപിയായ വി.കെ. ശ്രീകണ്ഠൻ പാർലമെന്റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ.എ. തുളസി നിയമസഭയിലേക്ക് പ്രവേശിച്ചു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടയായ കോങ്ങാട് മണ്ഡലത്തിലാണ് തുളസി വിജയം നേടിയത്. സിറ്റിംഗ് എംഎൽഎയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെ 3,651 വോട്ടുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്. തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ […]
Read more

മലമ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർത്തി എ പ്രഭാകരന് വൻ ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ നിയോജക മണ്ഡലം എൽഡിഎഫ് നിലനിർത്തി. സിറ്റിംഗ് എംഎൽഎയായ എ. പ്രഭാകരൻ 19,721 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. പ്രഭാകരൻ 68,629 വോട്ടുകൾ നേടിയപ്പോൾ കൃഷ്ണകുമാർ 48,908 വോട്ടുകൾ നേടി. യുഡിഎഫ് സ്ഥാനാർഥിയായ എ. സുരേഷ് 42,262 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തി. മലമ്പുഴയിൽ ഇത്തവണ എൽഡിഎഫ്, എൻഡിഎ, യുഡിഎഫ് എന്നീ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix