മൂവാറ്റുപുഴയിലെ ഒരു കാർ ഷോറൂമിലെ പഞ്ചിങ് ബോക്സിനുള്ളിൽ മലമ്പാമ്പിനെ കണ്ടെത്തി
കൊച്ചി: മൂവാറ്റുപുഴയിലെ ഒരു കാർ ഷോറൂമിലെ പഞ്ചിങ് ബോക്സിനുള്ളിൽ മലമ്പാമ്പിനെ കണ്ടെത്തി. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിൽ രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോൾ മെഷീനിനോട് ചേർന്ന് പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്ന ജീവനക്കാർ പഞ്ചിങ് ചെയ്യാതെ പിൻവാങ്ങി. തുടർന്ന് സർപ്പ വൊളന്റിയർമാരെ വിളിച്ച് എത്തിച്ചതിനുശേഷമാണ് പാമ്പിനെ നീക്കം ചെയ്തത്. പിന്നാലെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തലേ ദിവസം ജോലി അവസാനിപ്പിച്ച് പോകുമ്പോൾ പാമ്പ് ഉണ്ടായിരുന്നില്ലെന്നും, രാത്രിയിലാകാം പഞ്ചിങ് ബോക്സിനുള്ളിലേക്ക് കയറിയതെന്നും ജീവനക്കാർ പറഞ്ഞു. കണ്ടെത്തിയത് […]
Read more
