Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട സംഭവം; പൊതുദർശനത്തിനു ശേഷം സംസ്കാരം

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു. ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ […]
Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിനിടെ പരിക്ക്

റിയാദ്: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽനസർ താരമായ റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും. മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനിൽക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. എന്നാൽ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാൽ എപ്പോഴാണ് താരം […]
Read more

ഭിന്നശേഷി വിദ്യാർഥികളുടെ പരീക്ഷ പ്രതിസന്ധി പരിഹരിച്ചു

തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകളുടെ ക്രമീകരണം ഭിന്നശേഷിവിദ്യാർഥികളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെ, ടൈംടേബിളിൽ മാറ്റം വരുത്തി. എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളാണ് ഹയർ സെക്കൻഡറിയിൽ ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബ് ആവാറുള്ളത്. എന്നാൽ, ഹയർ സെക്കൻഡറി പരീക്ഷയുടെ സമയത്തുതന്നെ ഹൈസ്കൂൾ പരീക്ഷയും നിശ്ചയിച്ചത് ഭിന്നശേഷി വിദ്യാർഥികൾക്ക് അങ്കലാപ്പുണ്ടാക്കി.എ.കെ.എസ്.ടി.യു., കെ.പി.എസ്.ടി.എ. എന്നീ അധ്യാപകസംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചു. തുടർന്ന്, ഭിന്നശേഷി വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതാം ക്ലാസുകാർക്ക് നിശ്ചയിച്ചിരുന്ന ഒന്നാം ഭാഷാപ്പേപ്പർ […]
Read more

വിവാഹവാഗ്ദാനം നൽകി രണ്ടുയുവതികളെ പീഡിപ്പിച്ചു; ജിം ട്രൈനെർ അറസ്റ്റിൽ

തൃശ്ശൂർ: രണ്ടുയുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്.കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി […]
Read more

​’അമിത മോഹം വേണ്ട’ ഘടകകക്ഷികൾക്ക് ലക്ഷ്മണരേഖ വരച്ച് സിപിഎം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുമ്പോഴും, മുന്നണിയുടെ കെട്ടുറപ്പാണ് മുൻഗണനയെന്ന് വ്യക്തമാക്കുകയാണ് പാർട്ടി . “അധികം ഒന്നുമില്ല, കുറവും ഇല്ല” എന്ന നിലപാട് വെറും രാഷ്ട്രീയ തീരുമാനമല്ല , മുന്നണിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കാനുള്ള കണക്കുകൂട്ടലാണ് എന്ന വിലയിരുത്തൽ ശക്തമായി കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ തവണ ആരെവിടെ മത്സരിച്ചുവോ, അതേ സീറ്റുകളിൽ ഇത്തവണയും മത്സരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ച് സീറ്റ് വർധിപ്പിക്കുന്നത് മറ്റു കക്ഷികളിലും സമാന ആവശ്യം ഉയർത്തും […]
Read more

63 വർഷത്തെ സിപിഎം അംഗത്വത്തിന് വിട; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ […]
Read more

യഷിന്റെ ‘ടോക്സിക്’ റിലീസ് ജൂണിലേക്ക് മാറ്റി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യഷിൻ്റെ ആക്ഷൻ ഡ്രാമ ചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി’ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു. നേരത്തെ 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ 4-ലേക്കാണ് മാറ്റിയത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ […]
Read more

35 കാരി ജീവനൊടുക്കി; സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം. ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ. സമ്മർദ്ദം താങ്ങാനായില്ല, ജീവനൊടുക്കി 35കാരി. ബെംഗളൂരുവിലാണ് സംഭവം. ഡെല്ലിൽ ജീവനക്കാരിയായിരുന്ന 35കാരിയായ സുഷമയാണ് ജീവനൊടുക്കിയത്. പുനീത് കുമാറുമായി അഞ്ച് വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. എന്നാൽ പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ […]
Read more

മദ്യലഹരിയിൽ അച്ഛനെ വെട്ടിക്കൊന്നു; ബിരിയാണി കഴിച്ച് മകന്റെ ആഘോഷം

ഛത്തീസ്ഗഡ് : മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. സുർഗുജ ജില്ലയിൽ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്. ബഹെരപാരയിലെ വീട്ടിൽ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകൽ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ […]
Read more

സ്‌പെയിനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സ്പെയിനിനെതിരെ കടുത്ത ഭീഷണിയുമായി രംഗത്തെത്തി. ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത സൈനിക നടപടിക്ക് പിന്തുണ നൽകാത്തതിനെ തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രിഡ്‌റിച്ച മെർസ് ഒപ്പമുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോടാണ് ട്രംപ് പ്രതികരിച്ചത്. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മനുവേൽ അൽബേർസ് , ഐക്യരാഷ്ട്രസഭ ചട്ടങ്ങൾ ലംഘിക്കുന്ന ആക്രമണങ്ങൾക്ക് സ്പെയിനിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ ആവശ്യമായാൽ താവളം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix