Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

വനിതാ സംവരണ ബില്ല്; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ബില്ല് ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്ത്. ഈ ബില്ല് യഥാർത്ഥത്തിൽ വനിതാ സംവരണത്തിനായുള്ളതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സ്ത്രീകളെ മറയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒബിസി വിഭാഗത്തിന് അവകാശങ്ങൾ നിഷേധിക്കുന്നത് സർക്കാരിന്റെ അജണ്ടയാണെന്നും ഭരണഘടനയ്ക്ക് മേൽ അനുവാദം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് കണക്കുകൾ ലോക്‌സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം നിശ്ചയിക്കാൻ ഉപയോഗിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനുള്ള […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ നടന്നത് പുതിയ കാര്യമല്ലെന്നും വ്യക്തികളല്ല, പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഉയർന്ന സൈബർ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും ചർച്ചകൾ നടന്നാലേ തീരുമാനങ്ങൾ രൂപപ്പെടുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു. ഇത്തരം ചർച്ചകൾ നിർത്തണമെന്ന് […]
Read more

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല

കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ ക്ഷാമം മൂലം കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി. ഒരാഴ്ചയായി കവർ പേപ്പർ ലഭ്യമല്ലാത്തതിനാൽ നിലവിൽ പുറംചട്ട ഇല്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത ദിവസങ്ങളിൽ അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. ഉൾപേജുകളും പുറംചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ ചേർത്ത് പുസ്തകരൂപത്തിലാക്കുന്നതാണ് സംവിധാനം. എന്നാൽ കവർ പേപ്പർ ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതിനിടെ […]
Read more

രണ്ടാഴ്ചയായി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി പ്രദേശത്ത് താമസിച്ചിരുന്ന സനി എന്ന സനിലി (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ല് വെട്ടാൻ എത്തിയ പ്രദേശവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പുല്ല് മുറിക്കാൻ എത്തിയയാളാണ് ആദ്യം മൃതദേഹം കണ്ടതെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. […]
Read more

വിഷുവിന് ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

മലപ്പുറം: വിഷു ആഘോഷത്തിനിടെ മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശിയായ മനോജ് ബാബുവിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെ ഭാര്യ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറക്കുമ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. നിമിഷങ്ങൾക്കകം അടുക്കള മുഴുവൻ തീപിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം ലഭിച്ചെത്തിയ അഗ്‌നിരക്ഷാസേനയാണ് വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായി അണച്ചത്. […]
Read more

വൈഭവ് സൂര്യവന്‍ഷി ഇന്ത്യന്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം ഉടന്‍

മുംബൈ: കൗമാരതാരം വൈഭവ് സൂര്യവന്‍ഷി അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഇടംപിടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഐപിഎല്ലിന് ശേഷമുള്ള പരമ്പരയ്ക്കായുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ബിസിസിഐ പരിഗണിക്കുന്നതായി സൂചന. ഇതോടെ ടീമിലെ നിലവിലെ ഓപ്പണിംഗ് കോമ്പിനേഷനിൽ മാറ്റമുണ്ടാകുമോയെന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയം. വൈഭവ് ടീമിലെത്തിയാൽ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും തമ്മിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. ഇരുവരെയും നിലനിർത്തിയാൽ മധ്യനിരയിൽ വലിയ മാറ്റങ്ങൾ അനിവാര്യമാകും. ലോകകപ്പിൽ തുടർച്ചയായ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ പുറത്തിരുത്തുക […]
Read more

നാസിക് കേസ്; മുൻകൂർ ജാമ്യം വേണമെന്ന്‌ നിദ

നാസിക്: ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ലൈംഗികപീഡനവും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ‘മുഖ്യസൂത്രധാര’യെന്ന് പോലീസ് ആരോപിക്കുന്ന നിദ ഖാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ ഒരുങ്ങുന്നു. നിദ ഗർഭിണിയാണെന്നും അതിനാൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അവരുടെ അഭിഭാഷകൻ ബാബ സയ്യിദ് വ്യക്തമാക്കി. അതേസമയം, നിദ നിരപരാധിയാണെന്നും ഒളിവിലല്ലെന്നും കുടുംബം അവകാശപ്പെട്ടു. നിദ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നും പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസത്തിനകം മുൻകൂർ ജാമ്യത്തിനായി നിയമനടപടികൾ ആരംഭിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. 23 വയസ്സുള്ള ബിപിഒ […]
Read more

മണ്ഡല പുനർനിർണ്ണയം; വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് വിമർശിച്ച് ശശി തരൂർ എംപി . നോട്ടുനിരോധനം നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാർ കാണിച്ച അതേ തിടുക്കമാണ് ഇപ്പോൾ മണ്ഡല പുനർനിർണ്ണയത്തിലും കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ‘രാഷ്ട്രീയ ഡീമോണറ്റൈസേഷൻ’ ആണെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ തകർക്കുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ഫെഡറൽ […]
Read more

പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം; അമിത്ഷായെപ്പോലും ചിരിപ്പിച്ചു

ന്യൂഡൽഹി: വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം, ശൈലിയിലും ഉള്ളടക്കത്തിലും പ്രതിപക്ഷ ശബ്ദങ്ങളിൽ നിന്ന് വേറിട്ട് ശ്രദ്ധ നേടിയതായി വിലയിരുത്തൽ. വെറും 21 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നെഹ്‌റു പാരമ്പര്യം ഉദ്ധരിച്ചും ഭരണപക്ഷത്തെ വിമർശിച്ചും സ്ത്രീ സംവരണവും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച വിഷയങ്ങൾ അവർ അവതരിപ്പിച്ചു. സൗമ്യതയും വ്യക്തതയമുള്ള വിമർശനവും കൂട്ടിച്ചേർത്ത പ്രസംഗം കടുത്ത ധ്രുവീകരണം നിലനിൽക്കുന്ന സഭയിൽ ശ്രദ്ധേയമായി. വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കി പുഞ്ചിരിയോടെ വിമർശനം മുന്നോട്ടുവെക്കാനായതും പ്രത്യേകതയായി. കേന്ദ്ര ആഭ്യന്തരമന്ത്രി […]
Read more

ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി

ന്യൂ ഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി. മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, പുതിയ വിലയിരുത്തലിൽ ബ്രിട്ടനും ജപ്പാനും പിന്നിലായി. ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടന്റെ ജിഡിപി 4.26 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.38 ലക്ഷം കോടി ഡോളറുമാണ്. അമേരിക്ക 32.38 ലക്ഷം കോടി […]
Read more

Recent News

Advertisement
WhiteswanTV Footer