Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

അപകടത്തിൽപ്പെട്ട വാഹനത്തിൽ എംഡിഎംഎ; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപം നടന്ന വാഹനാപകടത്തിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24) ആണ് പിടിയിലായത്. കാറിന്റെ ഡ്രൈവർ ആയിരുന്നു ഇയാൾ. ഏപ്രിൽ 5ന് രാത്രി എട്ടുമണിയോടെ മനു ഓടിച്ച കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും പുതിയാപ്പ സ്വദേശി പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആശുപത്രിയിൽ വച്ച് മനുവിനെ സുഹൃത്തുക്കൾ […]
Read more

പേരാമ്പ്രയിൽ ഇത്തവണ മണ്ഡലം യുഡിഎഫ് പിടിക്കും; മുസ്ലിം ലീഗ് ജില്ലാ നേതൃത്വം

കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ ചരിത്രം തിരുത്തുമെന്നും മണ്ഡലം യുഡിഎഫ് പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ജെൻ സീ വോട്ടുകൾ പൂർണമായും ഫാത്തിമ തഹലിയയ്ക്ക് അനുകൂലമായി ലഭിച്ചതായും അവർ അവകാശപ്പെട്ടു. വർഗീയ കാർഡുകൾ ഇറക്കിയിട്ടും എൽഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് നേടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. അതിൽ ഒമ്പത് സീറ്റുകളിൽ വിജയം ഉറപ്പാണെന്നും നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി ഫാത്തിമ […]
Read more

വയനാട് ടൗൺഷിപ്പ് നിർമ്മാണം; വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണു, പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടി

വയനാട്: വയനാട് ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ പൂർത്തീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതായി ആശങ്ക. 178 വീടുകൾ എത്രയും വേഗം താമസയോഗ്യമാക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. കൈമാറിയ വീടുകളിൽ ഭൂരിഭാഗവും ഇപ്പോഴും താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നു. തനിക്ക് ലഭിച്ച വീട്ടിന്റെ മേൽക്കൂരയിൽ വിള്ളൽ വീണതായി ചൂരൽമല സ്വദേശി നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയതായും അദ്ദേഹം ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഫേസ് വണ്ണിലെ 178 വീടുകളിൽ 40 എണ്ണം മാത്രമാണ് […]
Read more

തീയണക്കാൻ പാഞ്ഞുപോയ ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ വഴിമുടക്കി; കാറുടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴി തടഞ്ഞ സംഭവത്തിൽ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെ പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള KL 32 V 7934 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു സംഭവം. സൈറൺ മുഴക്കി എത്തിയ ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാതെ […]
Read more

അയർലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശിക്ക് അവസര സാധ്യത

മുംബൈ: ഐ.പി.എൽ മത്സരങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിനായുള്ള ടി20 സംഘത്തിൽ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്താനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 15 അംഗ സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ വെറും 15-ാം വയസ്സിൽ തന്നെ ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന താരമാകും. എന്നാൽ വൈഭവിന്റെ വരവ് ടീമിന്റെ നിലവിലെ കോംബിനേഷനിൽ മാറ്റങ്ങൾക്ക് വഴിവെക്കാം. ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരിലാരെങ്കിലും പുറത്തിരിക്കേണ്ടിവരാം. ഇഷാൻ കിഷൻക്കും ടീമിൽ സ്ഥാനം നഷ്ടപ്പെടാനുള്ള […]
Read more

വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണം; ഹരിത ട്രിബ്യൂണൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ എടുത്ത നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ നൽകി. കേരള ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കേസിൽ തമിഴ്നാട് സർക്കാരിന് നോട്ടീസും നൽകി. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കോൺസൽ നിഷേ […]
Read more

രാത്രി ഷിഫ്റ്റ് ജോലി ആരോഗ്യത്തിന് ഭീഷണി; പ്രമേഹവും ഹൃദ്രോഗത്തിനും ഉയർന്ന സാധ്യതയെന്ന് പഠനം

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പ്രമേഹം, മോശം കൊളസ്ട്രോൾ, വിറ്റാമിൻ ഡി കുറവ് എന്നിവയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഉറക്കചക്രം താളം തെറ്റുന്നതിലൂടെ ആരോഗ്യത്തെ ഗൗരവമായി ബാധിക്കുകയും ദീർഘകാല രോഗങ്ങളുടെ സാധ്യത ഉയർത്തുകയും ചെയ്യുന്നതായി കണ്ടെത്തൽ. ഉറക്കക്കുറവ് രാത്രി ഷിഫ്റ്റ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, യുവാക്കളിലും ആരോഗ്യവാന്മാരിലും പോലും രാത്രി ഷിഫ്റ്റ് ജോലി ശരീരത്തിന്റെ മെറ്റബോളിസത്തെയും ഹോർമോൺ നിലയെയും കാര്യമായി ബാധിക്കുന്നു. പഠനത്തിൽ രാത്രി […]
Read more

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്ന് ആവശ്യം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വീണ്ടും ചർച്ചയാകുന്നു. മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ–ജോയിന്റ് കൺസൾട്ടീവ് മെഷിനറി ആവശ്യപ്പെട്ടു. ശമ്പള വർധനയ്ക്ക് അടിസ്ഥാനമായ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് 3.83 ആയി ഉയർത്തണമെന്നും നിർദേശം ഉണ്ട്. എന്നാൽ മുൻ അനുഭവങ്ങൾ പരിഗണിക്കുമ്പോൾ ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ്. പ്രധാന നിർദേശങ്ങൾ ഇങ്ങനെ: നിലവിലെ 18,000 രൂപ മിനിമം ശമ്പളം 69,000 രൂപയാക്കുക, ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 […]
Read more

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നു. താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ 18 മാസമായി വിവിധ ആരോഗ്യപ്രശ്നങ്ങളുമായി അദ്ദേഹം പോരാടുകയാണ്. നിലവിൽ നില വഷളായിട്ടില്ലെങ്കിലും അപകടസാധ്യത തുടരുന്നതായി അടുത്ത സുഹൃത്തും മുൻ ഫസ്റ്റ്-ക്ലാസ് അമ്പയറുമായ മാർക്കസ് ഔട്ടോ വ്യക്തമാക്കി. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കാംബ്ലിക്ക് കടുത്ത മറവിരോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്. കാര്യങ്ങൾ ഓർത്തെടുക്കുന്നതിലും പിന്നീട് മറന്നുപോകുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചെങ്കിലും […]
Read more

TCS നാസിക് BPO യിൽ മത പരിവർത്തന പീഡന ആരോപണം; പ്രവർത്തനം നിർത്തിവെച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കമ്പനി നിർദേശിച്ചു. വർഷങ്ങളായി തുടരുന്ന മാനസിക പീഡനവും മതപരമായ വിവേചനവും സംബന്ധിച്ച പരാതികൾ പുറത്തുവന്നതോടെയാണ് നടപടി. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചതോടൊപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. വനിതാ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ […]
Read more

Recent News

Advertisement
WhiteswanTV Footer