Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

മാസപ്പടി കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേള്‍ക്കും. ഹര്‍ജി ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ റോസ്റ്റര്‍ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ […]
Read more

കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം; നിയമസഭ കവാടത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതപക്ഷ നേതാവ് വിഡി സതീശന്‍ . സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ […]
Read more

യുഎസില്‍ ടിക് ടോക്ക് നിരോധനം ഇല്ല: യുഎസും ചൈനയും കരാറിലെത്തിയതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിന്‍പിംഗും തമ്മില്‍ സംസാരിക്കും. അമേരിക്കയില്‍ ടിക് ടോക്കിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം. യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ധാരണയാണ് പ്രധാന വിഷയം. കരാര്‍ പ്രകാരം, ടിക് ടോക്കിന്റെ യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കില്ല. പകരം, ഒറാക്കിള്‍ പോലുള്ള യു.എസ്. കമ്പനികളുടെ സെര്‍വറുകളിലേക്ക് ഈ വിവരങ്ങള്‍ മാറ്റും. ഇത് […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദേശം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലേയ്ക്ക് വന്നില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. തന്റെ നിലപാട് തളളി ഇന്നലെ രാഹുല്‍ സഭയിലെത്തിയതില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മൗനം പാലിക്കുകയാണ്. രാഹുലിനൊപ്പം സഭയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ കെപിസിസി അധ്യക്ഷന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കും. ലൈംഗിക ആരോപണങ്ങളില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേയ്ക്ക് വരേണ്ട എന്നാ യിരുന്നു […]
Read more

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ടീസര്‍ സെപ്റ്റംബര്‍ 18ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 18 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഗംഭീര ലുക്കിലാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, […]
Read more

മമ്മൂട്ടി- ജോമോന്‍ ചിത്രം ‘സാമ്രാജ്യം’ 4K റീ റിലീസ് തീയതിയില്‍ മാറ്റം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ റീ റിലീസ് തീയതിയില്‍ മാറ്റം. സെപ്റ്റംബര്‍ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിംഗ് ജോലികള്‍ തീരാന്‍ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പന്‍ തിരിച്ചു വരവായി ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ […]
Read more

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. ശനിയാഴ്ച മുതല്‍ നേരിയ […]
Read more

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കോട്ടയം: കൊങ്കണ്‍ വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വൈകിയോടുന്നു. നേത്രാവതി എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയോടുകയാണ്. വൈകിയോടുന്ന ട്രെയിനുകള്‍ 16345 ലോകമാന്യതിലക്‌നേത്രാവതി എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടുന്നു 12201 ലോകമാന്യതിലക്തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു 13351 ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു 20924 ഗാന്ധിധാംതിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസ് 44 മിനിറ്റ് വൈകിയോടുന്നു 22504 ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്‌സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്
Read more

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

കൊല്ലം: ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ് മരിച്ച കന്യാസ്ത്രീ. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ […]
Read more

യുപിഐ ഇടപാട് പരിധി പത്തുലക്ഷം, നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തിയ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി നാളെ മുതല്‍ പ്രാബല്യത്തില്‍. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചട്ടത്തില്‍ മാറ്റം വരുത്തുകയായിരുന്നു. നികുതി പേയ്മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix