Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വര്‍ക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ കുട്ടിയുമായി നാടുവിട്ടത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു.
Read more

കാത്തിരിപ്പിനൊടുവില്‍ ആ വമ്പന്‍ അപ്‌ഡേറ്റ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന […]
Read more

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. ‘പെദ്ധി’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ […]
Read more

ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭേതമാക്കുകയും ചെയ്യണം. പണമില്ലാത്തതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ […]
Read more

പുതുച്ചേരിയില്‍ വിജയ്യുടെ റോഡ് ഷോ; അനുമതിക്കായി പൊലീസ് മേധാവിക്ക് കത്തയച്ച് ടിവികെ

പുതുച്ചേരി: ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തില്‍ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എന്‍ഡിഎ നേതാവുമായ എന്‍.രംഗസ്വാമി വിജയ്യുടെ ആരാധകന്‍ കൂടിയാണ്. തമിഴ്‌നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത . തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ചവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നല്‍കി. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 1200 ഘനയടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
Read more

ലൂവ്ര് മ്യൂസിയത്തിലെ കൊളള: ഒരാള്‍ കൂടി അറസ്റ്റില്‍

പാരിസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കവര്‍ച്ചയില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയില്‍ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ അമൂല്യ വജ്രാഭരണങ്ങള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ സുരക്ഷാജീവനക്കാര്‍ എത്തുംമുന്‍പ് ബൈക്കില്‍ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒന്‍പതരയ്ക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചുതുടങ്ങുമ്പോള്‍ ആണ് സിനിമയെ വെല്ലുന്ന കവര്‍ച്ച നടന്നത്. സെന്‍ നദിയോട് ചേര്‍ന്നുള്ള ഭാഗത്തു എത്തിയ […]
Read more

ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബിഎല്‍ഓ ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹി: എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍ പ്രദേശ് ഗോണ്ടയിലെ അധ്യാപകന്‍ വിപിന്‍ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിന്‍ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. എസ്‌ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്. വിപിന്‍ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാള്‍ പരാതി […]
Read more

ബംഗ്ലാദേശില്‍ വീണ്ടും കലാപം: ബാവുല്‍ ഗായകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം

ധാക്ക: ബാവുല്‍ ദായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം ശക്തം . വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുല്‍ ഗായകര്‍. അബുല്‍ സര്‍ക്കാര്‍ തന്റെ സംഗീത പരിപാടിക്കിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix