Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

അയോധ്യ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി : രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിനുശേഷം പ്രധാനമന്ത്രി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന […]
Read more

കൊല്ലം ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി വാക്കേറ്റം

കൊല്ലം: ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി തര്‍ക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളില്‍ കെട്ടിയ ബാനറില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗതെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാനര്‍ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. ഡിഡിഇ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഭാരതാംബയുടെ ചിത്രം കര്‍ട്ടണ്‍ ഉപയോഗിച്ച് മറച്ച് തര്‍ക്കം പരിഹരിച്ചു. […]
Read more

നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്; ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
Read more

ഹോം വര്‍ക്ക് ചെയതില്ല: ഡല്‍ഹിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയെ മരത്തില്‍ കെട്ടിത്തൂക്കി അധ്യാപകര്‍

ഡല്‍ഹി:ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തില്‍ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിനാണ് എല്‍കെജി വിദ്യാര്‍ത്ഥിയെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ രണ്ട് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്. സ്‌കൂള്‍ പരിസരത്ത് […]
Read more

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള.എസ്.പ്രഭു BJPയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് […]
Read more

നന്തിലത്ത് ഗ്രൂപ്പുമായി സഹകരിച്ച് ഹൈസെന്‍സ് ഇന്ത്യ കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ രംഗത്തെ ആഗോള ബ്രാന്‍ഡായ ഹൈസെന്‍സ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 60ലധികം നന്തിലത്ത് ജിമാര്‍ട്ട് ഷോറൂമുകളില്‍ ഇനി ഹൈസെന്‍സിന്റെ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ദക്ഷിണേന്ത്യയില്‍ വിപണി സാന്നിദ്ധ്യം വിപുലമാക്കാനുള്ള ഹൈസെന്‍സ് ഇന്ത്യയുടെ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെയ്പ്പാണ് 43 വര്‍ഷത്തെ പാരമ്പര്യമുള്ള നന്തിലത്തുമായുള്ള ഈ പങ്കാളിത്തം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണികളിലൊന്നാണ് കേരളം. […]
Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ജീവനക്കാരികളായ വിനീത,ദിവ്യ, രാധാകുമാരി എന്നിവര്‍ പ്രതികള്‍. വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു. ക്യു ആര്‍ കോഡ് ഉപയോഗിച്ചാണ് മൂവരും തട്ടിപ്പ് നടത്തിയതെന്നും, തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം :ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍.സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്.362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കണമെന്നാണ് നിര്‍ദ്ദേശം. വായുമലിനീകരണം കുറയ്ക്കാന്‍ നൂതന […]
Read more

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റില്‍ പറയുന്നു. വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്ന് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി ശബ്ദരേഖയില്‍ അപേക്ഷിക്കുന്നുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix