Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

എം.ആര്‍.അജിത് കുമാര്‍ ബവ്കോ ചെയര്‍മാന്‍;ഹര്‍ഷിത അട്ടല്ലൂരി എംഡി

തിരുവനന്തപുരം:എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനു ബവ്റിജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ […]
Read more

റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ചു: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു.ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഹൈ വോള്‍ട്ടേജ് പ്രവഹിക്കുന്ന സമയമായിരുന്നതിനാല്‍ കമ്പിയില്‍ നിന്നും തീപ്പൊരി ചിതറിവീണു എങ്കിലും ഗ്യാസിലിന്‍ഡറുകളിലേക്ക് തീ പടര്‍ന്നില്ല. ഉച്ചയ്ക്ക് 12:30 യോടെ ആയിരുന്നു അപകടം. കൊച്ചിയില്‍ നിന്നും ഭാരത് പെട്രോളിയത്തിന്റെ ഗ്യാസിലിണ്ടറുകളുമായി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. പരശുരാം എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുകയായിരുന്നു. ഈ സമയത്താണ് ലോറി ഇടിച്ചത് […]
Read more

വിഷൻ 2031; സംസ്ഥാന തലത്തിൽ 33 വിഷയമേഖലകളിൽ സെമിനാറുകൾ സംഘടിപ്പിക്കൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന് എഴുപത്തഞ്ച് വയസ്സ് പൂർത്തിയാകുന്നതിന് മുന്നോടിയായി, കഴിഞ്ഞകാല വളർച്ചകളെ ആഴത്തിലും പരപ്പിലും വിലയിരുത്താനും ഭാവികേരളത്തിന്റെ വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനും, 2031ൽ സംസ്ഥാനം എങ്ങനെയാകണമെന്ന് ആസൂത്രണം ചെയ്യാനും വേണ്ട ആശയങ്ങൾ സമാഹരിക്കാൻ, സംസ്ഥാനതലത്തിൽ 33 വിഷയമേഖലകളിൽ സംസ്ഥാനസർക്കാർ വിഷൻ 2031 എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് […]
Read more

പാകിസ്ഥാനില്‍ കൂറ്റന്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം; ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് റദ്ദാക്കി

ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (TLP) ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു. വെള്ളിയാഴ്ച ഫൈസാബാദില്‍ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ അഖ്സ മില്യണ്‍ മാര്‍ച്ചിന് മുന്നോടിയായി ഇരട്ട നഗരങ്ങളിലും […]
Read more

ശബരിമലയില്‍ യോഗ ദണ്ഡ് സ്വര്‍ണം പൂശിയതിലും ദുരൂഹത

തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതിലും ദുരൂഹത. മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നല്‍കിയത്. രേഖകള്‍ പുറത്ത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാര്‍ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോള്‍ മകന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാര്‍ പറയുന്നു. പുറത്തു കൊണ്ട് പോകാതെയാണ് അറ്റകുറ്റ പണി നടക്കിയതെന്നാണ് വിശദീകരണം യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിലാണ് സംശയം ഉയരുകയാണ്.
Read more

മുനമ്പം ഭൂമി വിഷയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹര്‍ജിക്കാര്‍ക്ക് ലോക്കല്‍ സ്റ്റാന്‍ഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം […]
Read more

ഷറഫുദ്ദീന്‍- അനുപമ ടീമിന്റെ ‘പെറ്റ് ഡിറ്റക്റ്റീവ്’ ട്രെയ്‌ലര്‍ പുറത്ത് ; ചിത്രം ഒക്ടോബര്‍ 16 ന് തീയേറ്ററുകളില്‍

ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായത്തും. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകര്‍ക്കും ഏറെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു […]
Read more

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കില്‍ സമരം നയിച്ചേനെ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു.ശബരിമലയില്‍ 1950 ജൂണ്‍ 15 ന് അഗ്‌നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭന്‍, ബോര്‍ഡ് അംഗം ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ദ്വാരപാലക ശില്‍പങ്ങളും അക്കാലത്താണ് ഉണ്ടായത്. 1958-ല്‍ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് […]
Read more

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. 9 മുതല്‍ 12 വരെ ക്ലാസില്‍ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികള്‍ക്കു ലൈംഗിക വിദ്യാഭ്യാസം നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍, ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്നതില്‍ കോടതി സത്യവാങ്മൂലം തേടി. 912 വരെ ക്ലാസില്‍ ലൈംഗിക […]
Read more

ഇരുന്നൂറിലധികം തീയേറ്ററുകളില്‍ അമ്പതാം ദിവസത്തിലേക്ക് ‘ലോക’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇരുന്നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ അമ്പതാം ദിവസം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം. ഇത് മലയാളത്തില്‍ പുതിയ ചരിത്രമാണ് കുറിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix