Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സെന്‍സറിങ് പൂര്‍ത്തിയാക്കി, U/A സര്‍ട്ടിഫിക്കറ്റുമായി ‘പാതിരാത്രി’; റിലീസ് ഒക്ടോബര്‍ 17 ന്

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2025 ഒക്ടോബര്‍ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ […]
Read more

ധ്രുവ് വിക്രം നായകനാകുന്ന ചിത്രം ബൈസണ്‍, ട്രെയിലര്‍ എത്തി

ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. പുറത്തിറങ്ങി 13 മണിക്കൂറിനുള്ളില്‍ 3.4 മില്യണ്‍ കാഴ്ച്ചക്കാരാണ് യുട്യൂബില്‍ ട്രെയ്‌ലര്‍ കണ്ടത്. മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി […]
Read more

300 കോടി ക്ലബില്‍ ഇടം പിടിച്ച് വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക’

മലയാളത്തിലെ പുതിയ ചരിത്രത്തിനു പിറവി നല്‍കി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമായി ‘ലോക’ മാറി. റിലീസ് ചെയ്ത് 45 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 300 കോടി എന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം […]
Read more

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു

Kottayam Medical College accident; Bindu’s son joins Travancore Devaswom Board കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എന്‍ വാസവനൊപ്പം രാവിലെ എത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. ബിന്ദുവിന്റെ അപകട മരണത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് മകന് ജോലി നല്‍കാമെന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോര്‍ഡില്‍ […]
Read more

സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്‌കരണം. ബസ്സുകളിൽ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാൽ നടപടി, ഉത്തരവ് ഉടൻ:കെ ബി ഗണേഷ് കുമാർ സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തര്‍ദേശീയ വേദികളിലേക്ക് ഉയരുന്ന […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, രോഗബാധ പാലക്കാട് സ്വദേശിക്ക്

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തിയിരുന്നു. രോഗം ഭേതമാകാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. […]
Read more

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണം മറ്റന്നാള്‍

ടെക്സസ്: സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം മറ്റന്നാള്‍ പുലര്‍ച്ചെ നടക്കും. ഒക്ടോബര്‍ 14 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണം ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്പേസ് എക്സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് ടെസ്റ്റ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ […]
Read more

വ്യവസായിയുടെ കൊലപാതകം: ഹിന്ദു മഹാസഭയുടെ വനിതാ നേതാവ് അറസ്റ്റില്‍

ലഖ്നൗ: വ്യവസായിയുടെ കൊലപാതകത്തില്‍ ഹിന്ദു മഹാസഭയുടെ വനിതാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബിസിനസുകാരന്‍ അഭിഷേക് ഗുപ്ത കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 26ന്ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത ഹാഥ്റസിലേക്കുള്ള ബസില്‍ കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. പൂജയുടെയും ഭര്‍ത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിര്‍ദേശപ്രകാരം […]
Read more

ഗാസ സമാധാന പദ്ധതി; നരേന്ദ്രമോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്

ഡല്‍ഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅല്‍ഷെയ്കിലാണ് ഉച്ചകോടി നടക്കുക. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ക്ഷണം ഉള്ളത്. ഗാസ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച […]
Read more

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം: ‘മധുവിധു” ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമായ ‘മധുവിധു’ വിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ചിത്രം 2025 ല്‍ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix