Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

അതിഭീകര കാമുകന്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്, ചിത്രം നവംബര്‍ 14ന് തിയേറ്ററുകളില്‍

മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാന്‍ അവറാന്‍. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തുള്ള താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഏറെ മനോഹരമായ പോസ്റ്ററില്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന നായകനേയും […]
Read more

ദീപാവലി ആഘോഷത്തിന് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുന്‍പും ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന അനുമതിയാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ഈ മാസം 18 നും 21നും ഇടയില്‍ ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആണ് അനുമതി. പടക്കങ്ങള്‍ പൊട്ടിക്കാന്‍ സമയക്രമവും കോടതി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതല്‍ പത്തുമണിവരെയും പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുന്ന ഇടങ്ങളില്‍ പെട്രോളിംഗ് പരിശോധനകള്‍ നടത്തണം. വ്യാജ പടക്കങ്ങള്‍ കണ്ടെത്തിയാല്‍ […]
Read more

സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്‌സ് പുറത്ത്

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. സായ് ദുര്‍ഗ തേജിന്റെ ജന്മദിനം പ്രമാണിച്ചാണ് ‘ അസുര ആഗമന’ എന്ന ടൈറ്റിലോടെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റില്‍ ആണ് ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. പ്രൈംഷോ […]
Read more

കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു

എറണാകുളം: കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവ മാത ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
Read more

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യും. ഹൈദരാബാദിലേക്ക് നേരിട്ടെത്തിയുള്ള അന്വേഷണത്തിനാണ് കൂടുതല്‍ സാധ്യത. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിലവില്‍ നടത്തിയ […]
Read more

മുഖ്യമന്ത്രിയുടെ പര്യടനം രാഷ്ട്രീയ പ്രചരണത്തിന്: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് . പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് വിവിധ സര്‍ക്കാര്‍ പരിപാടികള്‍ എന്ന വാദം അര്‍ത്ഥശൂന്യമാണ്. ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ഏട്ടുപേർക്ക് പരിക്ക് നോര്‍ക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണ്ണമായും സ്തംഭനത്തിലാണ്. കോടികള്‍ മുടക്കി നിരവധി തവണ വിദേശത്തും സ്വദേശത്തും ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും […]
Read more

നവ്യ നായര്‍- സൗബിന്‍ ഷാഹിര്‍- റത്തീന ചിത്രം ‘പാതിരാത്രി’ പ്രോമോ ഗാനം പുറത്ത്

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്ത്. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ‘ നിലഗമനം’ എന്ന ഈ ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ ആണ്. ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു. 2025 ഒക്ടോബര്‍ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം […]
Read more

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് ക്വാറി തൊഴിലാളികള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ചരിത്രത്തിൽ കൂടി മഴ പെയ്യുമ്പോൾ-

അനൂപ് വിഎം കോട്ടയത്ത്‌ വന്നിറങ്ങുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു… കൂട്ടുകാരന്റെ ഫോണിൽ വിളിച്ചു. അയാളോട് രണ്ടു ദിവസം മുമ്പ് കാര്യം സൂചിപ്പിച്ചിരുന്നു. പുതുമയുള്ള ചരിത്രം പകർന്നു ഒഴുകുന്ന ഒരു ദൃശ്യം സ്വായത്തമാക്കാനുള്ള മനസ്സിന്റെ ഇടിപ്പ് വല്ലാതെ ഉണ്ടായിരുന്നു.. കൂട്ടുകാരന്റെ വണ്ടി എന്നെ തേടി അൽപ്പം കഴിഞ്ഞു വന്നെത്തി, മഴ വണ്ടിയെ തലോടി പെയ്യുന്നുണ്ടായിരുന്നു. ഒരു യക്ഷിയെ തളച്ച ചരിത്രം തേടിയുള്ള യാത്ര… പാലപ്പൂവിന്റെ മണമുള്ള യാത്ര.. സൂര്യ കാലടി മന.. അതിന്റെ കഥകൾ മനസ്സിനെ സ്വാധീനം ചെലുത്താൻ […]
Read more

ദീപക് താക്കൂര്‍ ഹിന്ദുജ റിന്യൂവബിള്‍സ് മാനേജിങ് ഡയറക്ടര്‍

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമായ ഹിന്ദുജ റിന്യൂവബിള്‍സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഇപിഎല്‍) മാനേജിങ് ഡയറക്ടറും സിഇഒയുമായി ദീപക് താക്കൂറിനെ നിയമിച്ചു. പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജം, അടിസ്ഥാന സൗകര്യം, വ്യാവസായിക ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ് എന്നീ രംഗങ്ങളില്‍ മൂന്നു ദശാബ്ദത്തെ വൈവിധ്യമാര്‍ന്ന അനുഭവ സമ്പത്തുമായാണ് അദ്ദേഹം പുതിയ ചുമതലയിലെത്തുന്നത്. മഹീന്ദ്ര ഗ്രൂപ്പ്, റിലയന്‍സ്, സ്റ്റെര്‍ലിങ് ആന്‍റ് വില്‍സണ്‍, എല്‍ ആന്‍റ് ടി, ഹണിവെല്‍, തെര്‍മാക്സ് തുടങ്ങിയവയില്‍ വിവിധ തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സുമിത് പാണ്ഡേ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ദീപക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix