ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി; ഉറപ്പ് നൽകാതെ കെപിസിസി
കൊച്ചി: പെരുമ്പാവൂരിൽ സീറ്റ് നൽകിയില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെയും ഉറപ്പുനൽകിയിട്ടില്ല. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർത്ഥി ആകുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം, ഇതേ തുടർന്നാണ് പുതിയ ആവശ്യവുമായി എൽദോസ് കുന്നപ്പള്ളി നേതൃത്വത്തെ സമീപിച്ചത്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൽദോസ് കുന്നപ്പള്ളിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പിന്തുണച്ചിരുന്നു . […]
Read more

