Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ: ജി സുധാകരന്‍

ആലപ്പുഴ: പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. അനാസ്ഥ മൂലം നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍ പറഞ്ഞത്. പാമ്പ് കടിച്ചോ എന്ന് മനസ്സിലാക്കാന്‍ പോലും ആശുപത്രി അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ എന്നും ജി സുധാകരൻ പരിഹസിച്ചു. കായംകുളം ചേരാവള്ളി സ്വദശിനി സലീന യാണ് […]
Read more

ഹെലികോപ്റ്റർ താഴ്ന്നുപറന്നത് കാലാവസ്ഥ മോശമായതിനാൽ;വിശദീകരണവുമായി കോസ്റ്റ് ഗാർഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിൽ വിശദീകരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോസ്റ്റ് ഗാർഡ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ തെറ്റി സഞ്ചരിച്ചത് കാരണമാണ് ശബരിമലയിൽ എത്തിയതെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല ഹെലിക്കോപ്ടർ ഇതുവഴി വന്നതെന്നും വിശദീകരണത്തിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നതാണ് ആശങ്കയിലാക്കിയത്. റഡാർ സംവിധാനം ഉപയോഗിക്കാതെയാണ് ഹെലിക്കോപ്ടർ സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ ക്ഷേത്രം കണ്ടപ്പോൾ സൈനികർ ദൃശ്യം മൊബൈലിൽ പകർത്തിയെന്നും […]
Read more

സഞ്ജു സ്പെഷ്യൽ സാംസൺ; വാംഖഡെയില്‍ റെക്കോർഡുകൾ തൂക്കി ചേട്ടൻ

മുംബൈ: രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു ഇന്നലെ മഞ്ഞക്കുപ്പായത്തിൽ നേടിയത് തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ്. 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസാണ് വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയത്. ഇന്നലെ നടത്തിയ തകർപ്പൻ പ്രകടനം സഞ്ജുവിന് നേടിക്കൊടുത്തത് ഒരുപിടി റെക്കോർഡുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎലിൽ ചെന്നൈ […]
Read more

മമതയുടെ നുണകൾക്ക് ആയുസ്സില്ല, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ന്യൂഡൽഹി: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രേഖപെടുത്തിയത് 90 ശതമാനത്തിലധികം പോളിങാണ്. ഇത്തരത്തിലുള്ള ഉയർന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ. മമത ബാനർജിക്ക് ഇനി നിലനിൽപില്ല ബംഗാളിൽ നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനത്തിന് വലിയ ഉത്സാഹമാണ്. മമതയുടെ കാലത്ത് പതിനായിരം കോടിരൂപയുടെ അഴിമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ, മണ്ണിൻ്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി എന്നും […]
Read more

ഇത് തിരിച്ചുവരവിന്റെ സമയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്

എറണാകുളം: ഐസ്എല്ലിൽ കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിന് ഒഡീഷയെ പൂട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ഇതോടെ തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇഞ്ചറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒഡീഷ അധികം വൈകാതെ തന്നെ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 1-1 ന് മത്സരം അവസാനിച്ചു. രണ്ടാം പകുതിയിൽ ഒഡീഷ ബ്ലാസ്റ്റേഴ്‌സ് […]
Read more

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ആവർത്തിച്ച് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ആരംഭിച്ചിരുന്നു. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നുള്ളത് തീരുമാനിക്കാൻ കഴിയാതെ വലയുകയാണ് കോൺഗ്രസ്. വി ഡി സതീശനായും ചെന്നിത്തലക്കയും കെ സി വേണുഗോപാലിനായും അണികൾ തമ്മിൽ നേരിട്ട് ചർച്ചകൾ ഇല്ലെങ്കിലും ചേരിതിരിഞ്ഞുള്ള അഭിപ്രായങ്ങൾ പലതാണ്. പലരും അവരവരുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു ഇതിനോടകം വെട്ടിലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും […]
Read more

ശബരിമല ക്ഷേത്രത്തിനു മുകളിൽ ആശങ്ക പടർത്തി ഹെലികോപ്റ്റർ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നതിൽ ആശങ്ക. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പോലീസിൽ ഇക്കാര്യം അറിയിക്കാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. നാലുപേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. 30 സെക്കൻഡോളം ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നു. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്റ്റർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. വിവിധ […]
Read more

തമിഴ്‌നാട്ടിൽ റെക്കോര്‍ഡ് പോളിങ്; ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍

ഇത്തവണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തമിഴ്‌നാട്ടിലും ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് പോളിങാണ്. തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. 1977ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. ശ്കതമായ പോരാട്ടങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. എല്ലാ മുന്നണികളും […]
Read more

സോറി, ഫ്‌ളാറ്റ് മാറിപ്പോയി; വീട് മാറി കയറി അതിഥി തൊഴിലാളി

ഇടുക്കി: കട്ടപ്പനയില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളി വീട്ടില്‍ അതിക്രമിച്ച് കയറി. വീട്ടിൽ കയറിയ ഇയാൾ മുറിക്കുള്ളിലേക്ക് കയറിയതോടെ വീട്ടിലുള്ളവർ മുറി ഉടൻ തന്നെ ലോക്ക് ആക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ്, തൊട്ട് അടുത്താണ് ഇയാൾ താമസിച്ചിരുന്ന വീട്. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഇയാൾ മദ്യപിച്ചിരുന്നതായും […]
Read more

മുണ്ടത്തിക്കോട് അപകടം; പ്രതികരവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഫയർഫോഴ്സ് സംവിധാനം പോലുമില്ലാതെയാണ് പടക്കങ്ങൾ നിർമ്മിച്ചത്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ സംബന്ധിച്ച് പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ട്. അതൊന്നും പാലിക്കപ്പെട്ടിട്ടില്ലന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിൽ ആണെങ്കിലും വെടിക്കെട്ടിന് വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂടുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer