Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

”ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചു; നിരസിച്ചു”; മമതയ്ക്കൊപ്പമെന്ന് സൗ​ഗത റോയ് എംപി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ബി.ജെ.പി. പാർട്ടിയിൽ ചേരാൻ ലഭിച്ച ഓഫർ നിരസിച്ചെന്ന വാദവുമായി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സൗഗത റോയ്. മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് റോയ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുതി‍ർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖ‍ർ റോയ് പാ‍ർട്ടി വിട്ടതിന് പിന്നാലെയാണ് സൗ​ഗത റോയ്‍യുടെ പ്രതികരണം. സുഖേന്ദു റോയിയുടെ രാജി രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതല്ലെന്നും, മത്സരിച്ചു ജയിക്കാത്ത രാജ്യസഭാ എംപിയുടെ […]
Read more

റിയാദ് എയർ ബുധനാഴ്ച മുതൽ ആകാശത്ത്; ആദ്യ സർവീസ് ലണ്ടനിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ ജൂൺ 10 മുതൽ സർവീസുകൾ ആരംഭിക്കും. വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് കമ്പനിയുടെ പ്രവർത്തനാരംഭം. ആദ്യ അന്തർദേശീയ സർവീസ് ലണ്ടനിലേക്കായിരിക്കും. നേരത്തെ ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന സർവീസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപേ തുടങ്ങാൻ തീരുമാനിച്ചു. ഇതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും തിരിച്ചും കൂടുതൽ കണക്റ്റിങ് സർവീസുകൾ […]
Read more

തൃണമൂൽ വിട്ട എംപിമാർ ബിജെപിയിൽ ചേർന്നേക്കും; കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമില സർക്കാർ, പ്രസുൻ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി തുടങ്ങിയ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു. തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്നു കുവൈത്ത് പൗരന്മാരെ സൂക്ഷ്മ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി […]
Read more

രേഖകളില്ലാതെ ട്രെയിനിൽ പണം കടത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിലായി. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ പുനലൂർ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 18,62,500 രൂപ പിടികൂടുകയായിരുന്നു. തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം […]
Read more

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശിനി നന്ദന (22)യാണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

തിരുവന്തപുരത്തെ 17കാരന്റെ കൊലപാതകം; കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം: വെടിവച്ചാംകോവിലിൽ 17കാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രതികൾ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവ് സുരേഷ് കുമാറിന്റെ ആരോപണം. “അബദ്ധത്തിൽ ചില്ല് ഗ്ലാസിൽ വീണതല്ല, ഗ്ലാസ് കഷ്ണങ്ങൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ലക്ഷ്യമിട്ട് പ്രതികൾ എത്തിയതാണെന്നും, നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു. സംഭവ ദിവസം ഐടിഐ പ്രവേശനത്തിനായി അക്ഷയ സെന്ററിലേക്ക് പോയ ശിവസൂര്യ പിന്നീട് ചേതനയറ്റ നിലയിൽ ആശുപത്രിയിലെത്തുകയായിരുന്നു. […]
Read more

റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിക്ക് നേരെ ആക്രമണം

കൊച്ചി: അയമ്പള്ളിയിൽ റോഡിലെ വെള്ളമൊഴുക്ക് തടയാൻ മണ്ണിട്ടതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ഇരുമ്പ് ചൂൽ കൊണ്ട് ആക്രമണം. സംഭവത്തിൽ ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് കഴുത്തിന് പരിക്കേറ്റത്. അയൽവാസിയായ സണ്ണിയാണ് ആക്രമണം നടത്തിയതെന്ന് ശ്രീജ ആരോപിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡിൽ മണ്ണിട്ടതിനെ കുറിച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ ശ്രീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് ചൂൽ കൊണ്ട് സണ്ണി ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതര പരിക്കുകളുണ്ടായതായി ശ്രീജ പറഞ്ഞു. […]
Read more

പൂട്ടി കിടക്കുന്ന കമ്പനിയുടെ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവ കത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് ഏകദേശം ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അടുത്തകാലത്ത് ഇവിടെ കാട് വെട്ടിത്തെളിച്ച് വാഴകൃഷി ആരംഭിച്ചിരുന്ന പ്രദേശത്താണ് ചെടികൾ കണ്ടെത്തിയത്. വാഴത്തോട്ടത്തിന് സമീപത്തായി കഞ്ചാവ് ചെടികൾ വളരുന്നതായി എക്‌സൈസ് സംഘം പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. ആരാണ് ചെടികൾ നട്ടതെന്നതിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയ്ക്കിടെയാണ് […]
Read more

ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടെർമിനൽ 2 സമീപത്തെ പാർക്കിംഗ് മേഖലകളിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ശക്തമായ കാറ്റും മഴയും മൂലം എയർ ഇന്ത്യ, ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ് ടീമുകളുടെ ഒരു പടി ഗോവണിയും നിരവധി ട്രെസ്റ്റലുകളും തകർന്നു. ശക്തമായ കാറ്റിൽ നീങ്ങിനിരങ്ങിയ […]
Read more
Advertisement
WhiteswanTV Footer