Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

ഇവിടുത്തെ കാറ്റാണ് കാറ്റ്: ആടിയുലയുമോ പീരുമേട്

ഇടുക്കി: പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന പീരുമേട് മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങളാണ് ഈ മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. കെ കെ തോമസും ഇ എം അഗസ്‌തിയും അത്ഭുതം കാട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടത് എംഎല്‍എമാരാണ് പീരുമേട്ടില്‍ നിന്ന് വിജയിച്ച് ഹൈറേഞ്ച് ഇറങ്ങിയത്. 2021-ല്‍ പീരുമേടിന്‍റെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വാഴൂർ സോമന്റെ മരണശേഷം ഒരു നിർണായക തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് പീരുമേട്. 2006 മുതല്‍ ഇടത് കാറ്റ് വീശുന്ന പീരുമേട് ഇക്കുറി […]
Read more

ഡൽഹിയിൽ മരങ്ങളുടെ എണ്ണം കണക്കാക്കാൻ സെൻസെസ്; ചിലവ് 2.9 കോടി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മരങ്ങളുടെ എണ്ണം കണക്കെടുക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 2.9 കോടി രൂപ ചിലവിട്ട് സെൻസെസ് നടത്തും. നാല് വർഷമെടുത്ത് നടത്തുന്ന സെൻസസ് മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. വനമേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മാത്രമാണ് സെൻസസ് നടക്കുക. കൂടാതെ മരങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഈ സർവേയിലൂടെ ലഭിക്കും. ഡൽഹി പ്രിസർവ്വേഷൻ ഓഫ് ട്രീസ് ആക്ട് 1994 പ്രകാരം മരങ്ങളുടെ സെൻസസ് നടത്തണം എന്നാണ് ചട്ടം. എന്നാൽ അത്തരത്തിലൊരു സെൻസസ് ഇതുവരെ നടന്നിരുന്നില്ല. ഡിസംബർ 2024ൽ സുപ്രീംകോടതി തന്നെ […]
Read more

രാഹുൽ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ അപമാനിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നിയാസ് മലബാറി എന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഈ ഐഡിയിലൂടെയാണ് ഇയാൾ അതിജീവിതക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. പ്രതിക്കായി പോലീസ് ഊർജിത അന്വേഷണത്തിലാണ്.
Read more

രഞ്ജിത്ത് കേസ്; വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

എറണാകുളം: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി […]
Read more

കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ്: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെപ്പ് അടുക്കുമ്പോൾ വാഗ്‌വാദങ്ങളും ഡീൽ ആരോപണങ്ങളും മുറുകുകയാണ്. ഇപ്പോഴിതാ കോൺഗ്രസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ലീഗ് വർഗീയ പാർട്ടിയാണ്. കോൺഗ്രസും ലീഗും ഇതിന് മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Read more

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും: പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. കാട്ടാക്കടയിലെ അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു പി […]
Read more

വോട്ടെടുപ്പിന് ഇനി 3 നാൾ; നാളെ കലാശക്കൊട്ട്, ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ ബാക്കി നിൽക്കെ കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കം കേരളത്തിലെത്തി പ്രചാരണങ്ങൾക്ക് മൂർച്ച കൂട്ടി. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. മൂന്നാമൂഴം ലക്ഷ്യമിട്ട് എൽഡിഫ് പോരിനിറങ്ങുമ്പോൾ കഴിഞ്ഞ പത്തു വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്താൻ ഒരുക്കമിടുകയാണ് ടീം യുഡിഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂട്ടിപോയ മണ്ഡലത്തിലും […]
Read more

സർവ്വം ‘രാജ’ മയം ദേവികുളം വിധി മാറ്റിയെഴുതുമോ?

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം. ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രീയ മേൽകൈയുള്ള മണ്ഡലമാണ് ദേവികുളം. രണ്ടാം ഊഴത്തിന് ഇറങ്ങുന്ന എ.രാജ ഇത്തവണയും മണ്ഡലം പിടിച്ചാൽ തുടർച്ചയായി അഞ്ചാമതും ദേവികുളത്ത് ആധിപത്യം ഉറപ്പിക്കാൻ ഇടതിന് സാധിക്കും. തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന മേഖലയാണ് ദേവികുളം. മണ്ഡലത്തിൽ പരിചിത മുഖങ്ങളായ സ്ഥാനാർത്ഥികളാണ് ഇത്തവണ ​കളം പിടിക്കാനൊരുങ്ങുന്നത്. ദേവികുളം മുൻ എംഎൽഎയായ എസ് രാജേന്ദ്രന്‍റെ കൂറുമാറ്റം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് […]
Read more

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് 10,000 രൂപ പിഴ ചുമത്തിയത്. ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച്‌ റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് റഷീദ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്. ഇതിൽ […]
Read more

ക്ഷമ വേണം സമയമെടുക്കും; സഞ്ജുവിനെ പിന്തുണച്ച് ചെന്നൈ പരിശീലകൻ

ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 251 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 43 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix