ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ചെന്നൈയ്‌ക്കെതിരെ മുപ്പത്തിയാറാം മത്സരത്തിന് ഇറങ്ങിയ കോലിക്ക് ആകെ 1174 റണ്‍സായി. 18 പന്തില്‍ 28 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 36 കളിയില്‍ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. […]
Read more