Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശരണ്യക്ക് വേണ്ടി മുഖ്യമന്ത്രി; സിദ്ധരാമയ്യക്ക് കത്തയച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയും കൊച്ചിയില്‍ ഐടി കമ്പനി ജീവനക്കാരിയുമായ ജി എസ് ശരണ്യയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെയാണ് ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. മൂന്ന് ദിവസമായി വ്യാപക പരിശോധന നടത്തിവരികയാണ്. എന്നാല്‍ ഇതുവരെയും ശരണ്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതിനിടെ ശരണ്യയുടെ വീട്ടുകാരുമായി സംസാരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരുമായും സംസാരിച്ചു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടന്നുവരികാണ്. കര്‍ണാടക സര്‍ക്കാര്‍ നൂറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix