Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

ലീഡ് ഉയർത്താൻ 5001 രൂപ വാഗ്ദാനം നൽകി യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോടിന് ഏറ്റവും കൂടുതൽ ലീഡ് ഉയർത്തുന്ന മണ്ഡലത്തിന് പണം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. 5001 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടില്‍ ആണ് പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം നടത്തിയിരിക്കുന്നത്.
Read more

പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ട: കെ കെ രാഗേഷ്

കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ടെന്നായിരുന്നു രാഗേഷിന്റെ പ്രതികരണം. ടി കെ ഗോവിന്ദന്‍ നല്‍കിയ പരാതിയിൽ ഇന്നലെ തളിപ്പറമ്പിൽ റെയ്ഡ് നടന്നിരുന്നു. പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി […]
Read more

കരുനാഗപ്പള്ളി ആർക്കൊപ്പം; കോട്ട കാക്കുമോ തിരിച്ചുപിടിക്കുമോ

കൊല്ലം: ദശകങ്ങളായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. തീരദേശ മേഖലയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ മണ്ഡലം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ പ്രാധാന്യത്തോടെയാണ്. യുഡിഎഫിന്റെ നിലവിലെ എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഇടതുമുന്നണിക്കായി സിപിഐയിലെ എം.എസ്. താരയും എൻഡിഎയ്ക്കായി ബിജെപിയിലെ വി.എസ്. ജിതിൻദേവുമാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം കടുക്കും. 021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. […]
Read more

താന്‍ രാഷ്ട്രീയം ആരംഭിച്ചപ്പോൾ പിണറായിയെ ആരും അറിയില്ല: ജി സുധാകരന്‍

ആലപ്പുഴ: സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശ്കതമായി ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു. താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ല. അന്ന് തിരുവിതാംകൂറില്‍ പിണറായിയെ ആരും അറിയില്ല. അദ്ദേഹം മലബാറില്‍ മാത്രം, തലശേരിയില്‍ നില്‍ക്കുന്ന കാലമാണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്നും ജി സുധാകരൻ. അമ്പലപ്പുഴയില്‍ തനിക്ക് ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍ഡിഎഫിന് ലഭിക്കില്ല. കഴിഞ്ഞ തവണ […]
Read more

സ്ത്രീത്വത്തെ അപമാനിച്ചു; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ചൂണ്ടി കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമർശമാണ് മഹിളാമോർച്ചയുടെ പരാതിക്ക് കാരണം. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നാണ് ആരോപണം. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോൻ ആവശ്യപ്പെട്ടു.
Read more

ആവേശമടങ്ങും മുൻപ് പഞ്ചാബിന് ബിസിസിഐയുടെ എട്ടിന്റെ പണി

ചെന്നൈ: തുടർച്ചയായ ഐപിഎല്ലിലെ ജയത്തിനു പിന്നാലെ ഞ്ചാബ് കിംഗ്‌സിന് ബിസിസിഐയുടെ വക വീണ്ടുമൊരു പണി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് ചൂണ്ടിക്കാട്ടിയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെയും ഇതേ കാരണം ചൂണ്ടിക്കാട്ടി ബിസിസിഐ പിഴ ശിക്ഷ ചുമത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി നിലവിൽ ചുമത്തപ്പെട്ടിരിക്കുന്നത്. മറ്റ് […]
Read more

കുട്ടനാട്ടിൽ വള്ളം ഇടത്തോട്ടോ; അതോ അട്ടിമറിയോ

ആലപ്പുഴ: കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ഡലമാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കുട്ടനാട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളര്‍ത്തിയ മണ്ണാണ് കുട്ടനാട്. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേ നിയമസഭാ തിരഞ്ഞെടുപ്പ്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. അതിജീവനത്തിന്റെ തിരഞ്ഞെടുപ്പായായിരുന്നു കുട്ടനാടുകാർക്ക് അത്. വികസന തുടർച്ച ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ […]
Read more

നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും: വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നൂറിലധികം സീറ്റുമായി യുഡിഫ് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. പെയ്ഡ് സര്‍വ്വേകളാണ് ഭൂരിഭാഗവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വി കെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേകള്‍. യഥാര്‍ത്ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ല എന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നിലുണ്ട്. സമഗ്രമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് […]
Read more

വികസിത നേമത്തേക്ക് സ്വാഗതം;പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ മോദിയെ നേമം മണ്ഡലത്തിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി. വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് ശിവൻകുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര […]
Read more

ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാള്‍ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണവിവരം പോലീസിനെ അറിയിക്കാതെ ഗ്രാമത്തിലുള്ളവർ മൃതദേഹം സംസ്കരിച്ചിരുന്നു. അതിനെ തുടർന്നാണ് അന്വേഷണങ്ങൾ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix