തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോടിന് ഏറ്റവും കൂടുതൽ ലീഡ് ഉയർത്തുന്ന മണ്ഡലത്തിന് പണം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. 5001 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടില്‍ ആണ് പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം നടത്തിയിരിക്കുന്നത്.




