ടാറിന്റെ വില കൂടി; ഗൾഫ് യുദ്ധം റോഡ് നിർമാണത്തെയും ബാധിക്കുന്നു.
കോഴിക്കോട് : ഗൾഫ് യുദ്ധം കേരളത്തിലെ റോഡ് നിർമാണത്തെയും ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കുറഞ്ഞതോടെ, ടാറിനു വൻ തോതിൽ വില വർധിക്കുകയും കൂടാതെ ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ടാർ വിതരണം നിർത്തേണ്ടി വരുന്ന സ്ഥിതിയുമുണ്ട് . ബാരലിന് 8500 രൂപയായിരുന്ന ടാർ വില, ചൊവ്വാഴ്ച ആയപ്പോൾ 10,500 രൂപയും ഇപ്പോൾ 11,000 രൂപയുമായാണ് ഉയർന്നത്. പിവിസി പൈപ്പുകളുടെ വിലയിലും വർധനയുണ്ടായതായി കരാറുകാർ പറയുന്നു. ദേശീയപാതയുടെയും മാനാഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് 4 വരി പതയുടെയും അടക്കം കോഴിക്കോട് […]
Read more