Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

വാൽപ്പാറ അപകടം ഡ്രൈവറുടെ പരിചയക്കുറവ് മൂലം; അന്വേഷണ റിപ്പോർട്ട്

മലപ്പുറം: വാൽപ്പാറയിൽ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിചയക്കുറവും ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതുമാണ് അപകടത്തിന് കാരണം. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് […]
Read more

കൂലിപ്പണി രാജന്‍ വിളിയില്‍ അഭിമാനം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച വിഷയം. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ രാജന്‍. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളിൽ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്തിയിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിർത്തി. ഇനിയും ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും […]
Read more

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് പാമ്പ് കടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. മരണകാരണം ഭക്ഷ്യ വിഷബാധയയെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട്, ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടത്.ആല്‍ജോയുടെ മൃതദേഹം […]
Read more

ചക്രവർത്തിയായി വരുൺ; കുൽദീപിന്റെ റെക്കോർഡ് മറികടന്നു

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ ആദ്യജയം നേടി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തിയ വരുണ്‍ ചക്രവർത്തി ട്വന്റി-20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വൈഭവ് സൂര്യവന്‍ശിയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ നേട്ടം വരുണിന് ലഭിച്ചത്. 160 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കുല്‍ദീപ് യാദവിന്റെ റെക്കോര്‍ഡാണ് വരുൺ തിരുത്തിയത്. വെറും 155 ഇന്നിങ്‌സുകളില്‍ നിന്നാണ് […]
Read more

പച്ചാളത്തെ യുവാവിൻ്റെ മരണം കൊലപാതകം തന്നെ; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. പച്ചാളം സ്വദേശി ആല്‍ ജൂഡാണ് മരണപ്പെട്ടത്. സംഭവത്തിൽ പാച്ചാളം സ്വദേശി സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലാണ് ആൽ ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജൂഡ് ഉൾപ്പെടെയുള്ള മൂന്നുപേരടങ്ങുന്ന സംഘം സിനോഷിന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read more

പാമ്പ് കടിയേറ്റു; കിളിമാനൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ വീട്ടുമുറ്റത്തുവെച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തു വെച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചതോടെ സുധര്‍മ്മ ഉറക്കെ നിലവിളിച്ചിരുന്നു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സുധർമ്മ കുഴഞ്ഞുവീണിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിൽ മരണപ്പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ […]
Read more

പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: പച്ചാളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആല്‍ ജൂഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂഡിന്റെ സുഹൃത്തായ സിനോജിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ സിനോജിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ജൂഡ് മദ്യപിച്ചിരുന്നു. ജൂഡിനെ കൂടാതെ മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
Read more

ടി20 ക്രിക്കറ്റിൽ ജെമീമ റോഡ്രി​ഗസിന്റെ റെക്കോർഡ് മറികടന്ന് ഷഫാലി വർമ

ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഓപ്പണർ ഷഫാലി വർമ. 100 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഷഫാലി സ്വന്തം പേരിലെഴുതിച്ചേർത്തത്. 22 വയസ്സും 81 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി തന്റെ 100-ാം അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്. തിരുത്തികുറിച്ചത് ഇന്ത്യൻ താരം ജെമീമ റോഡ്രി​ഗസിന്റെ റെക്കോർഡാണ്. ഞായറാഴ്ച ഡർബൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ഷഫാലി ഈ റെക്കോർഡ് നേടിയത്. […]
Read more

കണ്ണൂരില്‍ തെയ്യത്തിനിടെ മോഷണം നടത്തി നാലംഗ സംഘം

കണ്ണൂർ: പയ്യന്നൂർ മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെ സ്വർണ്ണ മാല കവർന്ന് നാലംഗ സംഘം. പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് മോഷണം പോയത്. തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ മനഃപൂർവ്വം തിരക്കുണ്ടാക്കി മോഷണം നടത്തിയെന്നാണ് രോഹിണിയുടെ പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix