Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

നെതന്യാഹുവിന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പലസ്തീനിലെ വെസ്റ്റ് ബാങ്ക് ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോട് സംസാരിക്കവേയാണ് ട്രംപിന്റെ നിലപാട്. “ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് ഒരിക്കലും അനുമതി നൽകിയേക്കില്ല. അത് നടക്കില്ല എന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. പ്രധാന അറബ്, മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളുടെ മുന്നറിയിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാസയിലെ യുദ്ധം […]
Read more

നാടകം കൊണ്ട് ഭീകരവാദ യാഥാർത്ഥ്യം മറയ്ക്കാനാവില്ല; പാക് പ്രധാനമന്ത്രിക്ക് ഇന്ത്യൻ മറുപടി

ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തോട് ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “നാടകം കൊണ്ടോ നുണകൾ കൊണ്ടോ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ മുഖ്യ അധിഷ്ഠാനം ഭീകരവാദമാണെന്നും അതിനെ മഹത്വവൽക്കരിക്കുന്ന കാഴ്ച വീണ്ടും യുഎൻ വേദിയിൽ ആവർത്തിക്കപ്പെട്ടുവെന്നും വിമർശിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാൻ […]
Read more

ലഡാക്കിൽ ഇന്ന് സമവായ ചർച്ച

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷസാഹചര്യത്തില്‍ പ്രതിഷേധ സംഘടനകളുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളും പങ്കെടുക്കുന്ന ചര്‍ച്ച പ്രാരംഭ ഘട്ടമാണെന്നും തുടര്‍ഘട്ടങ്ങളും ഉണ്ടായേക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി. സംവരണ പരിധി ഉയര്‍ത്തുന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ കേന്ദ്രം മുന്നോട്ടുവെയ്ക്കാന്‍ സാധ്യതയുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണ പരിധി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ജോലികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും കേന്ദ്രം തയ്യാറാണെന്ന് സൂചനയുണ്ട്. എന്നാല്‍ സംസ്ഥാന പദവിയും സ്വയംഭരണാവകാശവുമായി […]
Read more

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശ്ശൂർ: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ മൃഗസംരക്ഷണ വകുപ്പ് ദ്രുത കർമ്മസേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു. രോഗബാധിത ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത പ്രദേശമാക്കി, 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പന്നി മാംസം വിതരണം, കടകളുടെ പ്രവർത്തനം, പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകൽ […]
Read more

പെർപ്ലെക്‌സിറ്റിയുടെ എഐ സെർച്ച് ബ്രൗസർ കോമറ്റ് ഇന്ത്യയിൽ

ന്യൂഡൽഹി : പെർപ്ലെക്‌സിറ്റി സ്റ്റാർട്ടപ്പിന്റെ എഐ സെർച്ച് ബ്രൗസർ “കോമറ്റ്” ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രോ സബ്‌സ്‌ക്രൈബർമാർക്ക് കോമറ്റ് നേരിട്ട് ലഭ്യമാവുമെന്നും പെർപ്ലെക്‌സിറ്റിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. നിലവിൽ ബ്രൗസർ മാക്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ മാത്രമേ ലഭ്യമാകൂ. ആൻഡ്രോയ്ഡ് ഉപകരണങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം; റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല. ജോലി, ഗവേഷണം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇന്റർനെറ്റ് ആശ്രയിക്കുന്നവരെ ലക്ഷ്യമിട്ട് കോമറ്റ് വികസിപ്പിച്ചെടുത്തതാണ്. കോമറ്റ് ഒരു […]
Read more

ലഡാക്ക് സംഘർഷം: സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പ്

ശ്രീനഗർ: ലഡാക്കിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന സഞ്ചാരികൾക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 24-ന് ലേയിൽ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു ബിജെപി ഓഫീസ്, പോലീസ് വാഹനം അഗ്നിക്കിരയാക്കിയതാണ് ശ്രദ്ധേയമായ സംഭവം. നാല് പേർ മരിക്കുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ലഡാക്ക് ഫെസ്റ്റിവൽ റദ്ദാക്കി. പ്രാദേശികർ സുരക്ഷിതത്വത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും, ആവശ്യമെങ്കിൽ താൽക്കാലിക അഭയകേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാന പദവി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേ […]
Read more

ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദനം

ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് നടന്ന മർദനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ചെങ്കോട്ട പരിസരത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്തും സുധീനും ആണ് മർദനത്തിനിരയായത്. ഡൽഹി പൊലീസും ഒരു സംഘവും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് നടപടികൾ ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.
Read more

ട്രെയിന് നേർക്ക് കല്ലേറ്; ഉദ്യോഗസ്ഥന് തലക്ക് പരിക്ക്

കൊച്ചി : ഇടപ്പള്ളിയിൽ ചെന്നൈ മെയിലിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് പരിക്ക്. നോർത്ത് പറവൂർ അഗ്നിരക്ഷാ നിലയത്തിലെ എസ്. എസ്. രഞ്ജിത്തിനാണ് തലക്ക് പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോഴാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നാലെ രഞ്ജിത്ത് ആലുവയിൽ ഇറങ്ങി ആർപിഎഫിനെയും കേരള പോലീസിനെയും വിവരം അറിയിച്ചു. കല്ലേറിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു സംഭവം. കാട്ടിക്കുളം സ്കൂളിലെ വിദ്യാർത്ഥിയായ സുനീഷ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്കാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞപ്പോൾ, പുലിയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ഭീതിയാണ്.
Read more

ഏഴാം ക്ലാസുകാരനെ സുഹൃത്തിന്‍റെ അച്ഛൻ ക്രൂരമായി മർദിച്ചു

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയുമായി കുടുംബം . കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരുക്കേറ്റ വിദ്യാര്‍ത്ഥി വളാഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ചൊവ്വാഴ്ച വൈകുന്നേരമാണ് നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ കാടാമ്പുഴ ജാറത്തിങ്കലിൽ വിദ്യാർത്ഥിക്ക് നേരെയായിരുന്നു ആക്രമണം. സ്കൂളിൽ ഉണ്ടായ വാക്കേറ്റം ഒരാൾ വീട്ടിൽ പറഞ്ഞതിനെ തുടർന്ന് രക്ഷിതാവ് ഇടപെട്ടതാണ് പ്രശ്നം വഷളായത്. കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ സക്കീർ സ്കൂട്ടിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer