Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

അയ്യപ്പ സംഗമത്തിലെ എന്‍എസ്എസ് പങ്കാളിത്തം വൻ നേട്ടമെന്ന് സിപിഎം

പാലക്കാട്: ആഗോള അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് പങ്കെടുത്തതിനെക്കുറിച്ച് കോൺഗ്രസ് മുൻ നേതാവ് രമേശ് ചെന്നിത്തല ആശങ്കയില്ലെന്ന് വ്യക്തമാക്കി. എൻ.എസ്.എസ് സംഗമത്തിൽ പങ്കെടുത്തത് ഇടതുപക്ഷ സജീവതയുമായി ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന്, അതിനോട് അങ്ങേയറ്റം ബന്ധമില്ല, വിശ്വാസപരമായ കാര്യങ്ങളിൽ എൻ.എസ്.എസ്-ക്ക് അവരുടെ നിലപാട് വ്യക്തമാണെന്നും, കോൺഗ്രസ് വിശ്വാസികൾക്കൊപ്പം നിലകൊണ്ടതായിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. സംഗമങ്ങൾ നടത്തി അത് തെളിയിക്കേണ്ടതില്ല, എൻ.എസ്.എസ് -മാർ വിഷയങ്ങളെക്കുറിച്ച് ബോധ്യപ്പെടേണ്ട സമയമായിട്ടില്ല,വിശ്വാസികൾക്ക് വേണ്ടിയാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണത്തിന്‍റെ ചുരുളഴിഞ്ഞു; ക്വട്ടേഷൻ നൽകിയത് വയോധിക

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ താമസക്കാരനെ വീടുകയറി മുഖംമൂടി അക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഏഴ് പേർ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ വയോധികയും ഉൾപ്പെടുന്നു. ക്വട്ടേഷൻ നൽകുന്ന ഒന്നാം പ്രതി ചന്ദ്രികയും, ഉച്ചക്കട ആർ.സി. ഭവനിലെ വിശ്വാമിത്രനെയും അക്രമിച്ച സംഘത്തിലെ മറ്റ് പ്രതികളായ സുനിൽകുമാർ, ഷൈജു, രാകേഷ്, അനൂപ് എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവർ കസ്റ്റഡിയിൽ ഉണ്ട്. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ വാതിൽ ചവിട്ടി […]
Read more

ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും

തിരുവനന്തപുരം: ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ അദ്ദേഹത്തെ നിർദ്ദേശിച്ചിട്ടുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള കൂടുതൽ വാഹനങ്ങളും ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമാണ്. വാഹനങ്ങളുടെ രേഖകളിൽ തുടരുന്ന അവ്യക്തതയാണ് കസ്റ്റംസ് നടപടിക്ക് കാരണമായത്. ഇതേ കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് […]
Read more

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന് വലിയ നേട്ടം. 500 എംബിബിഎസ് സീറ്റുകൾ കൂടി സംസ്ഥാനത്ത് അനുവദിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെയാണ് ആരോഗ്യ സർവകലാശാല സീറ്റുകൾ ഉയർത്തിയത്. സീറ്റുകളുടെ വർധന ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് നടപ്പാക്കിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി മെഡിക്കൽ കോളേജ്, പി.കെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് അധിക […]
Read more

വീട്ടുകാർ പുറത്ത് പോയപ്പോൾ കവർച്ച; 90 പവൻ സ്വർണവും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിൽ വൻ കവർച്ച നടന്നു. വെണ്ണിയൂരിലുള്ള വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 90 പവൻ സ്വർണവും താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടുകാർ സഹോദരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ സഹോദരിയുടെ വീട്ടിൽ രാത്രി കഴിഞ്ഞിരിക്കെയാണ് കവർച്ച നടന്നത്. വീട്ടുകാരുടെ സാന്നിധ്യം ഇല്ലായിരുന്ന കാര്യം കൃത്യമായി അറിയാവുന്ന ആരോ ആണ് സംഭവം നടത്തിയത് എന്നാണ് സംശയം.വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.
Read more

സി വി പത്മരാജന്റെ മരണാനന്തര ‌ചടങ്ങ്; പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്ന് വിവാദം

കൊല്ലം: മുൻ മന്ത്രി, കെപിസിസി മുൻ പ്രസിഡന്റും ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാതിരുന്നതിനെ തുടർന്ന് വിവാദം ശക്തമാകുന്നു. പത്മരാജന്റെ ശവസംസ്കാര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ ഉണ്ടായിരുന്നെങ്കിലും, പതിവുപോലെ നൽകുന്ന ആചാരവെടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നൽകാനാകാതിരുന്നതെന്ന് പൊതുഭരണ വകുപ്പ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഭരണഘടനാപദവികളോ മറ്റ് ഉന്നത സ്ഥാനങ്ങളോ വഹിച്ചിരുന്നവർ അന്തരിക്കുമ്പോൾ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആചാരവെടി […]
Read more

24 ലക്ഷം വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടി;മംഗളുരുവിൽ മലയാളിയടക്കം ആറുപേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളിയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. മംഗളൂരു സ്വദേശികളായ ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28) എന്നിവരായാണ് അറസ്റ്റ് ചെയ്തതത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം ചിരാഗിനെയും ആൽവിനെയും അറസ്റ്റ് ചെയ്തതത്. ഇവരിൽ നിന്ന് 22.30 ലക്ഷം രൂപ […]
Read more

സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: മംഗൽപാടി ജിബി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റസ്,കായിക മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശിയായ ഇൻസാഫ് അലിയുടെ മകനാണ് ഹസൻ റസ്. ഇന്ന് രാവിലെ നടന്ന കായികമത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
Read more

റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ മുക്കടവിൽ റബർ തോട്ടത്തിനുള്ളിൽ അജ്ഞാതകമായ മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ഒരാഴ്ചയിലധികം പഴക്കമുള്ളതായി പൊലീസ് പറയുന്നു. പുനലൂർ പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനിൽ സമീപമുള്ള വലിയ തോട്ടത്തിന്റെ അറ്റഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ സമീപകാലങ്ങളിൽ ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ ഇവിടേക്ക് അധികമാരും എത്താറില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സമീപ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.. പുനലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തൊഴിൽ വിസ തട്ടിപ്പ്; യുവാവിനെ പൊലീസ് പിടികൂടി

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കൊച്ചി സിറ്റി പോലീസ് വാഗമണ്ണിൽ നിന്നും പിടികൂടി. പുതുവൈപ്പ് കുരിശുപറമ്പിൽ ആന്റണി സിജിനെ ആണ് അറസ്റ്റ് ചെയ്തതത് . മട്ടാഞ്ചേരി മുണ്ടംവേലി സ്വദേശിയായ പ്രതി, യുകെയിൽ ഡ്രൈവർ ജോലിയായി വാഗ്ദാനം ചെയ്ത് 52,810 രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ജോലിയും വിസയും ലഭിച്ചില്ല, പിന്നീട് പ്രതിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് . […]
Read more

Recent News

Advertisement
WhiteswanTV Footer