Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സുജിത്തിനെ മർദ്ധിച്ച പൊലീസുകാരെ പുറത്താക്കണം : വി ഡി സതീശൻ

കൊച്ചി : കുന്നങ്കുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മർദ്ധിച്ചത്തിന് പൊലീസുകാരെ പുറത്താക്കണമെന്ന ആവിഷവുമായി വി ഡി സതീശൻ. മർദ്ധിച്ചിട്ടും മർദ്ധിച്ചിട്ടും മതിയാകാതെയാണ് പോലീസുകാർ സുജിത്തിനെ തല്ലി ചതച്ചതെന്നും ഈ പൊലീസുകാരെ പുറത്താക്കാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നടുക്കിയ മറ്റൊരു കസ്റ്റഡി പീഡനമാണിത്. സുജിത്തിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടാണ് ഡിഐജി പ്രതികരിച്ചത് സ്വീകാര്യമല്ലന്നും സതീശൻ പറഞ്ഞു. “മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അതിന്റെ വക്‌താവായി […]
Read more

ജിഎസ്‌ടി പരിഷ്കരണം : അടുക്കള ബഡ്ജറ്റ് മാത്രമല്ല, ഹോട്ടൽ ഭക്ഷണ വിലയിലും മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തതുപോലെ, ജിഎസ്‌ടി ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. സെപ്തംബർ 22 മുതൽ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് […]
Read more

‘ലോക’യുടെ വ്യാജ പതിപ്പ് പുറത്ത്

തിരുവനന്തപുരം: റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോളെക്കും ‘ലോക’യുടെ വ്യാജ പതിപ്പ് പുറത്ത്. വളരെ ഗുണനിലവാരമുള്ള വ്യാജപതിപ്പ് ട്രെയിനിലിരുന്നു കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബംഗളൂരു-മുർദേശ്വർ എക്സ്പ്രസിലെ യാത്രക്കാരനാണ് ഇദ്ദേഹം.ഈ സംഭവം സിനിമയുടെ അണിയറ പ്രവർ‌ത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമായ ‘ലോക- ചാപ്റ്റർ1- ചന്ദ്രയ്ക്ക്’ കേരളത്തിനകത്തും പുറത്തും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ ചിത്രം നേടിയത്. […]
Read more

പെൺകുട്ടികൾ മതി, സ്‌കൂളുകളിൽ പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷം മുതൽ ക്ളാസുകളിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഒരു മാദ്ധ്യമത്തിന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പുതിയ നിർദേശം വ്യക്തമാക്കിയത്. സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും […]
Read more

വെറും മൂക്കൊലിപ്പല്ല : സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യത

കൊച്ചി : മൂക്കിൽ നിന്ന് വെള്ളം ഒലിക്കുന്നത് സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. അമീബിക് മസ്തിഷ്‌ക ജ്വരത്തിനു ചികിത്സ തേടിയവരിൽ മൂന്നുപേർക്ക് സിഎസ്‌എഫ് റൈനോറിയ ഉണ്ടായിരുന്നുവെന്നും അത് നിസാരമല്ലന്നും ഇവർ പറയുന്നു. ജലദോഷം ഉണ്ടാകുമ്പോൾ വരുന്ന സ്രവത്തിനിൽ നിന്ന് വ്യത്യസ്തമായും വെള്ളത്തിന് സമാനമായും രീതിയിലുമാണ് സിഎസ്‌എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക.ഇത് മാത്രമല്ല തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തുകയും ഉടൻ ചികിത്സ […]
Read more

താമരശേരി ചുരം കയറുന്നവരുടെ ശ്രദ്ധയ്ക്ക്, മൂന്ന് ദിവസത്തേക്ക് കർശന നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഓണം കൂടി കണക്കിലെടുത്താണ് തീരുമാനം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് താമരശേരി ചുരത്തിലെ വ്യൂ പോയിന്റുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല.മാത്രമല്ല ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Read more

കസ്റ്റഡി മർദ്ദനം മറച്ചുവയ്ക്കാൻ 20 ലക്ഷം രൂപ വാഗ്‌ദാനം’; വെളിപ്പെടുത്തലുമായി സുജിത്ത്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്കും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനും പൊലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സുജിത്ത് വെളിപ്പെടുത്തുന്നത്. സംഭവദിവസം പൊലീസ് ജീപ്പോടിച്ച സുഹൈറെന്ന ഉദ്യോഗസ്ഥനും തന്നെ മർദ്ദിച്ചിരുന്നതായി സുജിത്ത് പറഞ്ഞു. എന്നാൽ ഇയാൾക്കെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ നേരിടാമെന്നു തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു. ഇപ്പോൾ റവന്യൂ വകുപ്പിലാണ് […]
Read more

കടത്തിണ്ണയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ (36) ആണ് മരിച്ചത്. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ അർജുൻ ഷൊർണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്‌ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത […]
Read more

‘സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു’; ഒന്നിന് പുറകെ ഒന്നായി രാഹുലിനെതിരെ അഞ്ച് പരാതികൾ

തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. അഞ്ച് പേരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് […]
Read more

പ്രളയഭീതി പരത്തി ഡൽഹി ; വീടുകളിലേക്കും ശ്മശാനങ്ങളിലും വെള്ളം ഇരച്ചു കയറി

ന്യൂഡൽഹി: യമുന നദി കരകവിഞ്ഞൊഴുകി നിഗംബോധ് ശ്മശാനത്തിലേക്ക് വെള്ളമെത്തി . ഇതേ തുടർന്ന് ശ്മശാനം അടക്കുകയും ഇവിടെ സംസ്കരിക്കാനിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു .ഇത് കൂടാതെ കനത്ത മഴയെ തുടർന്ന് റൺവെയിൽ വെള്ളം കയറിയതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിമാനത്തവാളത്തിന്റെ പരിസര മേഖലകളിലും വെള്ളക്കെട്ട് ഉള്ളതിനാൽ ഇവിടെ ഇന്നെലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മാത്രമല്ല പ്രദേശത്ത് രാത്രിയും ഗതാഗതം […]
Read more

Recent News

Advertisement
WhiteswanTV Footer