Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അയ്യപ്പ സംഗമം വൻവിജയം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെ പരിപാടി വലിയ വിജയമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പങ്കെടുക്കേണ്ടത് മൂവായിരം പേരായിരുന്നതിനിടെ 4600-ത്തോളം പേർ പങ്കെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. പരിപാടിയിലെ ഒഴിവുള്ള കസേരകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെക്കുറിച്ചും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. “ഇവയ്ക്ക് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച കൃത്രിമ ദൃശ്യങ്ങളാണെന്നാണ് കണ്ടത്. ഇത്തരം കള്ളപ്രചാരണം ചെയ്യുന്നത് മാദ്ധ്യമങ്ങൾക്കു വേണ്ടതല്ല. അസംബന്ധങ്ങൾ പറയുന്നതിനും, വ്യാജത്വം പ്രചരിപ്പിക്കുന്നതിനും എന്തെങ്കിലും നാണവും മാനവും വേണ്ടേ?” എന്ന് […]
Read more

പൊലീസ് ഉദ്യാേഗസ്ഥന് മർദനം; ഒരാൾ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനമേറ്റു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിനാണ് മർദനമേറ്റത്. പടപ്പക്കരയിൽ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു പൊലീസ്. പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇതിൽ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദീപിനായി തെരച്ചിൽ ഊർജിതമാക്കി. അതേസമയം, മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊച്ചിയിൽ നിന്ന് കടന്ന പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ഉത്തർബിനാജ്പൂർ സ്വദേശി തൻവീർ ആലമാണ് (32) എറണാകുളം […]
Read more

യാത്രക്കാരുടെ ആവശ്യം നടപ്പാകുന്നു: ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം

കൊച്ചി: ട്രെയിനുകളിൽ റിസർവ് ചെയ്യാത്ത യാത്രക്കാർ ഗണ്യമായി വർദ്ധിച്ചതോടെ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം. 5 വർഷത്തിനകം 9500 ജനറൽ കോച്ചുകളാണ് വർദ്ധിപ്പിക്കുക. 7500 സ്ലീപ്പർ കോച്ചുകളും പണിപ്പുരയിലാണ്. പുതുതായി അവതരിപ്പിച്ച അമൃത് ഭാരത്, നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ കൂടി ലക്ഷ്യമിട്ടാണിത്. രാജ്യത്ത് 2024-25ൽ 651കോടി യാത്രക്കാരാണ് ജനറൽ കംപാർട്ട്മെന്റുകളിൽ സഞ്ചരിച്ചത്. എല്ലാ ട്രെയിനുകളിലുമായി 82,200 കോച്ചുകൾ ഉണ്ട്. ഇതിൽ ജനറൽ കോച്ചുകൾ 1250 മാത്രം. ദീർഘദൂര സർവീസുകളിൽ രണ്ടോ മൂന്നോ ജനറൽ കോച്ചുകളിൽ […]
Read more

ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒൻപത് പേർ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമീബിക് മസ്തിഷ്‌ക ജ്വര ബാധിതരുടെ എണ്ണം ഒൻപത് ആയി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി പതിമൂന്നുകാരന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കുള്ളവരാണ് നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. രാമനാട്ടുകര സ്വദേശിയായ മറ്റൊരു രോഗി കോഴിക്കോട്യിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏഴുപേർ അമീബിക് മസ്തിഷ്‌ക ജ്വരം മൂലം മരിച്ചു. അടുത്തിടെ രോഗം ബാധിച്ച് ചികിത്സയിൽ […]
Read more

തുടരും, എമ്പുരാൻ ചിത്രങ്ങളെ വീഴ്ത്തി ലോക

മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം ‘ലോക – ചാപ്ടർ വൺ: ചന്ദ്ര’. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്. 2025ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് […]
Read more

കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ അനുകൂലിച്ച് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എസ്ഐആറിന്റെ ഉദ്ദേശ ശുദ്ധിയെ മറ്റു മുന്നണികൾ സംശയിക്കുന്നത് ശരിയല്ല. വോട്ടർ പട്ടിക പരിഷ്കരണം അത്യാവശ്യമാണ്. യോഗ്യതയുള്ള ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. യോഗ്യത ഇല്ലാത്ത ആളുകൾ പട്ടികയിൽ ഉൾപ്പെടാനും പാടില്ല. പൗരൻ എന്നാൽ ഒരുതവണ വോട്ട് ചെയ്തു എന്നതല്ല. പൗരത്വരേഖ, […]
Read more

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എ ഐ സാങ്കേതിക വിദ്യ

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് ആധുനിക എ.ഐ. സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഗോള അയ്യപ്പ സംഗമത്തിൽ ഉന്നയിച്ചു. “ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. വെർച്വൽ ക്യൂ മാനേജ്മെന്റ്, എഐ അടിസ്ഥാനത്തിലുള്ള പാർക്കിങ് സ്ലോട്ട് സംവിധാനം, തീർഥാടകരുടെ ശരീര താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സംവിധാനങ്ങൾ, ആരോഗ്യപ്രശ്‌നമുള്ള തീർത്ഥാടകർക്ക് റോബോട്ടുകൾ വഴിയുള്ള സഹായം, സ്കാനിങ്ങിനു പകരം മുഖം തിരിച്ചറിയുന്ന സുരക്ഷാ പരിശോധന എന്നീ ആശയങ്ങൾ […]
Read more

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനം: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെ […]
Read more

കൊച്ചി വാട്ടർ മെട്രോ സുവർണ നേട്ടത്തിലേക്ക്

കൊച്ചി: 50 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടർ മെട്രോ. രണ്ടായിരത്തിൽ താഴെ മാത്രം യാത്രക്കാർ കൂടിയെത്തിയാൽ ഈ സുവർണ്ണ നേട്ടത്തിലേക്കെത്താനാകും. ഒരു ബോട്ടിൽ 96 പേർക്കാണ് യാത്ര ചെയ്യാനാകുക. 20-21 ട്രിപ്പുകളോടെ ഈ നാഴികക്കല്ല് പിന്നിടാം. ഉച്ചയോടെ തന്നെ 50 ലക്ഷമെന്ന ലക്ഷ്യത്തിലെത്താനാകും. 2023 ഏപ്രിൽ 25ന് രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ പത്ത് ടെർമിനലുകളും 20 ബോട്ടുകളും അഞ്ച് റൂട്ടുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2024 ജൂലായിൽ വാട്ടർ […]
Read more

അയ്യപ്പ സേവാ സംഘം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉള്ള നാടകം: സണ്ണി ജോസഫ്

കാസർകോട്: ആഗോള അയ്യപ്പ സംഗമം കുതന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വർണം വിറ്റാണോ അയ്യപ്പ സംഗമം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുളള രാഷ്ട്രീയ നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പമ്പാ നദീതീരത്ത് നടന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഒട്ടും ആത്മാർഥതയില്ലാത്തതാണെന്നും സ്വർണക്കേസിൽ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മുൻ സ്ഥാനാർത്ഥി കെ ജെ ഷൈനെതിരെ […]
Read more
Advertisement
WhiteswanTV Footer