Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രക്കാരുടെ ആവശ്യം നടപ്പാകുന്നു: ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ട്രെയിനുകളിൽ റിസർവ് ചെയ്യാത്ത യാത്രക്കാർ ഗണ്യമായി വർദ്ധിച്ചതോടെ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം. 5 വർഷത്തിനകം 9500 ജനറൽ കോച്ചുകളാണ് വർദ്ധിപ്പിക്കുക. 7500 സ്ലീപ്പർ കോച്ചുകളും പണിപ്പുരയിലാണ്. പുതുതായി അവതരിപ്പിച്ച അമൃത് ഭാരത്, നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ കൂടി ലക്ഷ്യമിട്ടാണിത്.

രാജ്യത്ത് 2024-25ൽ 651കോടി യാത്രക്കാരാണ് ജനറൽ കംപാർട്ട്മെന്റുകളിൽ സഞ്ചരിച്ചത്. എല്ലാ ട്രെയിനുകളിലുമായി 82,200 കോച്ചുകൾ ഉണ്ട്. ഇതിൽ ജനറൽ കോച്ചുകൾ 1250 മാത്രം. ദീർഘദൂര സർവീസുകളിൽ രണ്ടോ മൂന്നോ ജനറൽ കോച്ചുകളിൽ സാധാരണക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ഇതിനൊരു മാറ്റവുമായാണ് അമൃത് ഭാരത് അവതരിപ്പിച്ചിട്ടുളളത്. ഇതിൽ 11 ജനറൽ കോച്ചുകളുണ്ട്. നമോ ഭാരതിലും സമാന അനുപാതമാണ്. 100 അമൃത് ഭാരത് ട്രെയിനുകൾ കൂടി ഇറക്കാനും തീരുമാനമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix